‘ബ്ലു ഫ്ലാഗ്’ നിറവിൽ കാപ്പാട് ബീച്ച്

കാപ്പാട്: ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചതോടെ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ലോകത്തെ മനോഹരമായ 45 ബീച്ചുകളിൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിലൂടെ കാപ്പാടും സ്ഥാനം നേടി.

ഡന്മാർക്ക് കേന്ദ്രമായ അന്താരാഷ്ട്ര ഏജൻസിയാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിന് കടലോരത്തെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ 14 ബീച്ചുകൾ ഇതിന് അർഹത നേടി. 33 മാനദണ്ഡങ്ങളാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഉൾപ്പെടുത്തിയത്. എട്ടുകോടി ചെലവഴിച്ച് ലോകബാങ്കിന്റെ സഹായത്തോടെ സൈകോം എന്ന കേന്ദ്രസർക്കാർ ഏജൻസിയാണ് കാപ്പാട് തീരത്തിന്റെ മോടികൂട്ടൽ പ്രവൃത്തി നടത്തുന്നത്. രണ്ട് മാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്ന് പ്രോജക്റ് എൻജിനീയർ വരുൺ പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും കളിക്കാനുള്ള സൗകര്യം കടലിൽ ഒരുക്കും. തീരത്ത് ഷവറുകളും ടോയ്‌ലറ്റുകളും പണിയും. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നൽകിയാണ് തീരത്തെ നിർമാണ പ്രവർത്തി. മുള, ഓട എന്നിവയാണ് പ്രധാന അസംസ്കൃത വസ്തുക്കൾ.

സൗന്ദര്യവും ചരിത്രവും ഇഴചേരുന്ന കാപ്പാട് കടപ്പുറം പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്

Leave a Reply

Your email address will not be published. Required fields are marked *