ഒരു പുനർജ്ജന്മം

വൈശാഖ് വി.പി

എന്റെ ഓർമകളിൽ,
ജീർണിച്ച മസ്തിഷ്കത്തില്‍,
തണുത്തുറഞ്ഞ ഞരമ്പുകളിൽ,
ചിതലെടുത്ത ഓർമകളിൽ,
നീ  പിന്നെയും ജനിക്കുകയാണ്
ഞാൻ തൊടുമ്പോഴെല്ലാം
നീ ഉണരുകയാണ്.

എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.

ഈ മനുഷ്യൻ
ഒടുവിൽ കണ്ടുമുട്ടിയത്
നിന്നെയായിരുന്നു.
ആദ്യമായി കണ്ടതൊന്നും
ഓർമിപ്പിക്കരുത്.
ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്.
ക്ഷതമേല്പികേണ്ടത്
എന്റെ വിരലുകളിലാണ്.

നീ തൊട്ടപ്പോഴാണ്
ഞാൻ ആകാശത്തിലേക്ക് പറന്നത്.
നീ തൊട്ടപ്പോഴാണ്
ഞാൻ വേരുറച്ചു പടർന്നത്.
നീ തൊട്ടപ്പോൾ മാത്രമാണ്
ഞാൻ ആദ്യമായും
അവസാനമായും
പൂത്തു നിന്നത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

Leave a Reply

Your email address will not be published. Required fields are marked *