ഇടവേളകളിൽ

അഞ്ജലി ജോസ്

കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ…!
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി….!
ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു…!
സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. !
മത്തു പിടിപ്പിക്കുന്ന ലഹരിയിൽ പ്രണയബദ്ധരായി നാം …!
യാത്രയിൽ ഇടവേളക്കായി ദൂരങ്ങളെ പ്രാപിച്ചു നാം…!
ദൂരങ്ങളിൽ പ്രണയം മരണത്തെ ചുംബിച്ചു…!
മനഃപൂർവ്വമല്ല പോലും….!

ആരും ആർക്കും ഒന്നും തീറെഴുതി കൊടുക്കില്ലത്രെ..!
ആരും ആരുടേയുമല്ലത്രെ…!
കാലപഴക്കങ്ങളിൽ, ഇടവേളകളിൽ കണ്ടുമുട്ടുന്നു നാം..!
ഓർമ്മകളുടെ ശ്രാദ്ധമൂട്ടാൻ മറയുന്നു പാതി വഴിയിൽ….!

Leave a Reply

Your email address will not be published. Required fields are marked *