ആറ്റിയത്

തെൽമ

പ്രളയത്തിന്റെ
ചൂടാറി.
ആറിയ വെള്ളത്തിൽ
മുഖം കഴുകിയെങ്കിൽ
ഇത്തിരി ബാക്കിയുള്ള
വേദനയും
പമ്പ കടക്കും.
കടലാസു ചുരുളുകൾ
നമുക്കിനിയും വായിക്കാം.
ചില മധുരങ്ങൾ
സ്ക്രീനിലടച്ച്
ഇനിയും കാണാം.
നമ്മളാരാണെന്ന്
ഇനിയും
ആശങ്കപ്പെടാം.
ദൈന്യത
ഊരിവെക്കാം.

Illustration : Subesh Padmanabhan

Leave a Reply

Your email address will not be published. Required fields are marked *