സ്വർഗരാജ്യം

നദീർ കടവത്തൂർ

ഹൃദയം എങ്ങനെയാണ്‌
ഒന്നാവുന്നത്?

അവയെ
വിഭജിക്കണം.

ഒന്ന് ശുദ്ധരക്തവും
മറ്റൊന്ന് അശുദ്ധവും.

വെട്ടി മുറിച്ച് രണ്ടാക്കി
മാറ്റണം.

തമ്മിൽ ഒരു ധമനിയുടെ
ബന്ധം പോലും ഉണ്ടാവരുത്.

ചെറുകുടലിനെന്തിനാണ്‌
ഈ നീളം?

കോശങ്ങളെന്തിന്‌
ഇത്രയധികം?

വരത്തരെന്ന പേരിട്ടു
വിളിച്ച് അകറ്റണം

പെട്ടെന്നൊരുനാൾ
ഇല്ലാതാക്കണം.

അങ്ങനെ സ്വർഗരാജ്യം
പണിയണം.

സൂര്യനൊരിക്കലും
അസ്തമിക്കാത്തയൊന്ന്.

Leave a Reply

Your email address will not be published. Required fields are marked *