Thursday, June 24, 2021

അസ്തമയം കാത്ത്

സ്‌റ്റെഫിന്‍ നാരായണ്‍

സമയമാകുമസ്ത്രം തിടുക്കമോടെ പായുന്നു
അസ്ത്രം ചിത്തത്തില്‍ കനലെരിയുന്നൊരോര്‍മ
ഉദയകിരണങ്ങള്‍ ശോഭിച്ചതായിരുന്നു
ഇനിയസ്തമയത്തിന്‍ നീറുന്ന ചുവന്ന തീക്കനലിലേക്ക്
കാലമെന്റെ കോലം കെടുത്തി
സ്വപ്‌നങ്ങള്‍ വഴിയില്‍ വെച്ച് മിണ്ടാതകന്നുപോയി

അന്ധകാരത്തിന്‍ തീച്ചൂളയിലേക്കടുത്തപ്പോഴും
ഞാനറിഞ്ഞില്ല ഞാന്‍ തന്നെയാണോയിതെന്ന്.
ചായയില്‍ തുടങ്ങി സൗഹൃദങ്ങള്‍
ചാരായം നുകര്‍ന്നപ്പോള്‍
എന്നിലെ പ്രണയമധുരത്തിന് ലഹരിയുടെ
ചവര്‍പ്പ് തുല്യമായി
അവളിലെ പ്രണയമഴ തോര്‍ന്നതും
എന്നിലന്ധകാരം പെയ്തിറങ്ങിയതുമൊരുമിച്ചായിരുന്നു.
അത് ദിവാകരന്‍ കത്തി നില്‍ക്കുന്ന നേരം
ജീവിതസുഖമാകുന്ന ആകാശസങ്കല്പത്തിലേക്ക്
ഒരു മറുതലം തേടി ഒരു കിളിയായ്
ഞാന്‍ പറന്നുയര്‍ന്നു.

ഞാന്‍ ഞാനല്ലാതായി മാറുകയായിരുന്നു.
എന്റെ കണ്ണുകള്‍ക്കെന്നെ നിയന്ത്രിക്കാനായില്ല
കൈകള്‍ക്ക് വിറയല്‍ വന്ന് പനിപിടിച്ചു
ഒര്‍മ്മകള്‍ മരവിക്കാന്‍ തുടങ്ങി
ഞാനപ്പോഴേും ലഹരിയുടെ മടിത്തട്ടില്‍
തലയും ചായ്ച്ച് കിടന്നുറങ്ങി.

ദിവാകരന്‍ തന്‍ തിളക്കം മെല്ലെ കുറയുന്നു
അനുവാദമില്ലാതവന്‍ നീങ്ങുന്നപോലെ
ഒരു ശവം കണക്കെ നിന്നു ഞാന്‍
തിരിഞ്ഞു നോക്കുമ്പോള്‍
കഴിഞ്ഞ കാലത്തിനോര്‍മ്മയാകുന്നു മഴയില്‍
തിളങ്ങുന്ന സൂര്യകിരണങ്ങള്‍ തട്ടി
മഴവില്ലില്‍ നിന്നും ഭംഗിയുമെനിക്ക് സമ്മാനിക്കുന്നു.

അസ്തമയത്തില്‍ കാലമെത്തി
അവള്‍ ചുവപ്പ് ചോരതുപ്പി
കടലിലേക്ക് മുങ്ങിമരിക്കാന്‍ പോകുന്നു
ലഹരിയുടെ വീര്യമെന്നിലെ സിരകള്‍
ആര്‍ത്തിയോടെ ഉറ്റുനോക്കിയിരുന്നു
ഞാനിന്നറിയുന്നു
നീയാണ് ജീവിതം… നീയാണ് ലഹരി

പറഞ്ഞിട്ടെന്ത്!!!
അവനിങ്ങെത്തിക്കഴിഞ്ഞു.

(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി- സോണില്‍ ഒന്നാം സ്ഥാനം നേടിയ കവിത)


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

Related Articles

ഉപ്പയില്ലാത്ത ഞാൻ

ബഹിയ ഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്. അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ. വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ. ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല. കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരി ഭാഷ : മാവിലൻ തുളു ഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ് കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

ആമ്പലും തത്തയും

മണിക്കുട്ടൻ ഇ കെ ആരോ ആത്മഹത്യ ചെയ്ത മുറിയിലാണ് ഞാനിപ്പോൾ. മുറിയിലെ പഴകിയ ചോരപ്പാടുകൾ, ഇരുട്ട്, അലർച്ചകൾ, എന്തൊക്കെയോ മണങ്ങൾ എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു. എത്ര കുതറിയിട്ടും ഉണരാനാവാതെ തളരുന്നു. ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച ഒരലർച്ചയിൽ കൺതുറന്ന് കിതയ്ക്കുന്നു. ഉണർന്നത് രണ്ടാം സ്വപ്നത്തിലേക്കായിരുന്നു. നിറയെ ആമ്പലുകളുള്ള വയലോരം. അവൾ എന്നോട് ചേർന്നിരിക്കുന്നു. ആമ്പലിന്റെ മണം ഞങ്ങളെ മൂടുന്നു. സാരിയിൽ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat