Homeകവിതകൾപുല്ലിംഗം

പുല്ലിംഗം

Published on

spot_imgspot_img

സംഗീത് സോമൻ 

ഒരുപാട് തിരഞ്ഞു നടക്കേണ്ടി വരും
എന്നൊക്കെ വിചാരിച്ചാണ് അവൾ ഇറങ്ങി തിരിച്ചത്… 

പക്ഷെ കാര്യങ്ങൾ ഒക്കെ  വിചാരിച്ചതിലും എളുപ്പം നടന്നു..
കോണ്ടാക്ട് നമ്പർ കിട്ടി വിളിച്ചു സ്ഥലം പറഞ്ഞു.
അവളുടെ ഡിമാന്റുകൾ ഇവയായിരുന്നു… 

“പരമമായ സ്വാതന്ത്ര്യം എനിക്കായിരിക്കും
എന്റെ ഇഷ്ട്ടം പോലെ കാര്യങ്ങൾ നടക്കണം…
അങ്ങനെ നടന്നാൽ വില എത്രയെന്ന്
നിങ്ങൾക്ക് തീരുമാനിക്കാം “. 

ഇടപാട് ഉറപ്പിച്ചു, നാളെ രാത്രി ആളെത്തും…
പതിവിലും നന്നായി അവൾ അന്നുറങ്ങി..
രാത്രി 9 ന് ശേഷം വന്നാൽ മതി എന്നു പറഞ്ഞിട്ടുണ്ട്…
അതനുസരിച്ച് 
ആളെത്തി.. 

പെണ്ണായിരുന്നേൽ വിളിക്കാൻ
പേര് ഒരുപാട് ഉണ്ടായിരുന്നു..
വേശ്യ.. തേവിടിശ്ശി… 
കൂത്തിച്ചി…
ഇതിപ്പോ എന്തു വിളിക്കും… 

അല്ലേൽ ഇപ്പൊ എന്തോ വിളിച്ചാലെന്താ…
കൊടുത്ത പണം മൊതലായാൽ പോരെ…
മുഖത്തേക്ക് വരെ നോക്കാൻ പോയില്ല… 

അവളിൽ നിന്നും ഉയർന്ന നേടുവീർപ്പും ഞെരക്കങ്ങളും
ഒക്കെ അവനെ തൃപ്തിപ്പെടുത്തി കാണും…
പക്ഷെ അവളിലെ ഗൂഢ സംതൃപ്തിയുടെ മൂർച്ചയായിരുന്നു
അതെന്ന് അവനറിയുന്നില്ലെല്ലോ…. 

പെട്ടെന്നാണ് പുറത്ത് കതകിൽ  മുട്ടുന്നതും
ആക്രോശവും കേട്ടത്…

അവന്റെ മുഖമാകെ മാറി
വിളറി പോയിരിക്കുന്നു… 

അവളുടെ മുഖത്ത് സർവവും
നേടിയവളുടെ ഭാവമായിരുന്നു… നാളെ വാർത്ത വരും…

ആൺ‌വാണിഭത്തെ… കുറിച്ച്..
ഞാൻ ഇവന്റെ ശരീരത്തിന് വിലയിട്ടു
ഭോഗിച്ചു എന്ന്‌ ലോകം അറിയട്ടെ… 

വാതിൽ ചവിട്ടി തുറന്നു കയറി വന്ന ആൾക്കൂട്ടം..

വിളിച്ചത് കേട്ടു പരിചയം ഉള്ള വാക്കുകൾ തന്നെ ആയിരിന്നു..
കൂത്തിച്ചിയിൽ തുടങ്ങി പൊലയാടി മോൾ വരെ… 

അതിനിടക്ക് അവൾ കേട്ടു… 

“മുൻപ് ഇവിടൊന്നും കണ്ടിട്ടില്ല
ഇതേത് ഈ പുതിയ ചരക്ക്..
അവൻ ഏതോ ഉള്ള വീട്ടിലെയാ…
അവനൊക്കെ.. സ്വന്തം കെട്ടിയോളെ..
ഉണ്ടാക്കാൻ പോയാ പോരെ…
ദേഹം വിൽക്കുന്നവളുമാരുടെ
കൂടെ പോയാ ഇങ്ങനെ ഇരിക്കും… ”  

തെറി വിളികൾക്കും കൂകി വിളികൾക്കും
ഇടയിലൂടെ നടന്നു പോകുമ്പോൾ,

വേശ്യക്കും കന്യകക്കും…
ഒന്നും പുല്ലിംഗങ്ങൾ  തേടി ഇനി പോകേണ്ടതില്ലെല്ലോ…
എന്നോർത്ത് അവൾ സമാധാനിച്ചു….

pullingam-illustration-sujeesh-surendran-athmaonline
വര : സുജീഷ് സുരേന്ദ്രൻ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this