Thursday, June 24, 2021

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്

പതിനാറാം വയസ്സിൽ
കന്യകനായി
അവൻ അവളുടെ
കുളിമുറി വിട്ടിറങ്ങുന്നു.

ചായ്പ്പില്
ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു.
ചുവരുകൾ നോക്കി
മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു.
കക്ഷത്തില് വിയർപ്പിനെ
സൂക്ഷിച്ചു വെച്ചു.
തലയിൽ പേനുകളെ
വളർത്തി.
മുഖക്കുരു വെയില്
കൊള്ളിക്കാതെ പഴുപ്പിച്ചു.
മുലകണ്ണുകളെ പറത്തിവിട്ടു.
മീശപിരിച്ച്
പുകവലിച്ചു.

ഉള്ളിലെവിടെയോ
ഒരു കാടുണ്ടെന്ന്
ഉദ്ധരിച്ച ആ ഒറ്റമരം
ചില്ലകൾ
കുലുക്കി പറഞ്ഞു.

അപ്പുറത്തെ
കക്കൂസിലെ അരഞ്ഞാണം
മുറുക്കി
സിഗരറ്റിന്റെ നാണത്തിലേക്ക്
അവൻ അവളെ പലതവണ
വെള്ളമൊഴിച്ചുകളഞ്ഞു.

ഓരോ നിമിഷവും വയസറിയിക്കുമ്പോൾ
തുറന്നിട്ട പൈപ്പിലൂടെ
വെള്ളം കോരാൻ
കിണറുകുത്തികൾ
കൈവിരലുളുടെ മലകേറി
വന്നു.

എന്നിട്ടും
ഉറക്കത്തിൽ
ചോര പൂക്കാത്ത
അടിവസ്ത്രത്തിലേക്ക്
പല രാത്രികളുടേയും
ചൂടിറക്കി വെക്കുമ്പോൾ
നഖങ്ങൾക്കുള്ളിൽ
ഗർഭപാത്രം സ്ഖലിച്ചിറങ്ങി.

തെറിച്ചുവീഴുമ്പോൾ
ഒട്ടിപ്പിടിച്ച കാലുകൾ വിടർത്തി
ഏഴാമത്തെ
കുളി തെറ്റിച്ച് അവൻ
കന്യകന്മാരുടെ നാട്ടിലേക്ക്
കിതച്ചു പായും.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

Related Articles

ഉപ്പയില്ലാത്ത ഞാൻ

ബഹിയ ഉപ്പയില്ലാതായതിൽ പിന്നെയാണ് ഞാൻ സ്വതന്ത്രയായത്. അടിക്കടി ഫോണിൽ വിളിച്ച് എവിടെയാണെന്നും എന്താണെന്നും ഇനിയെപ്പോളിങ്ങ് എത്തുമെന്നും ഇനിയാരും തിരക്കില്ലല്ലോ. വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ച് നിത്യേനയെന്നോണം ഓർമ്മിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഇനിയാരും പ്രേരിപ്പിക്കില്ലല്ലോ. ചുവന്ന ജിലേബിയും പലഹാരങ്ങളും വാങ്ങിവെച്ച്, കാണുമ്പോഴെല്ലാം വഴക്കു പറഞ്ഞു കഴിപ്പിച്ച് ഇനിയാരുമൊരിക്കലും ഡയറ്റിങ്ങ് തെറ്റിക്കയുമുണ്ടാവില്ല. കാണണോരുടെ മുഴുവൻ പറച്ചിലിനുമപ്പുറം സ്വന്തം കാലുകൾക്കു പോലും...

ഉട്ങ്കല്ത്ത കുപ്പായം

ധന്യ വേങ്ങച്ചേരി ഭാഷ : മാവിലൻ തുളു ഇനി പഠിപ്പ്ക്ണത്ണ്ട് പണ്ട് ടീച്ചെറ് ചോക്കെറ്ത് ബോർഡ്ട്ട് ബരെയെനക തെരെമാലെ മാതിരി ബർത്തടങ്ക്ത് പോക് പുസ്തകം മക്ട്പ്പ്ക്ന കൂറ്റ് കാട്ട് മുല്ലെ തൈ അറ്കറ്കെ കൊള്ളി ച്മ്പ്ത് നിന്റിപ്പ്ക്ണ മാതിരി അ ള ,ഇ ള ,...

ആമ്പലും തത്തയും

മണിക്കുട്ടൻ ഇ കെ ആരോ ആത്മഹത്യ ചെയ്ത മുറിയിലാണ് ഞാനിപ്പോൾ. മുറിയിലെ പഴകിയ ചോരപ്പാടുകൾ, ഇരുട്ട്, അലർച്ചകൾ, എന്തൊക്കെയോ മണങ്ങൾ എല്ലാം ചേർന്ന് പേടിപ്പെടുത്തുന്നു. എത്ര കുതറിയിട്ടും ഉണരാനാവാതെ തളരുന്നു. ഒടുക്കം എല്ലാ കരുത്തും ആവാഹിച്ച ഒരലർച്ചയിൽ കൺതുറന്ന് കിതയ്ക്കുന്നു. ഉണർന്നത് രണ്ടാം സ്വപ്നത്തിലേക്കായിരുന്നു. നിറയെ ആമ്പലുകളുള്ള വയലോരം. അവൾ എന്നോട് ചേർന്നിരിക്കുന്നു. ആമ്പലിന്റെ മണം ഞങ്ങളെ മൂടുന്നു. സാരിയിൽ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat