Homeകവിതകൾമരിച്ചവർ തിരിച്ചുവരുമ്പോൾ

മരിച്ചവർ തിരിച്ചുവരുമ്പോൾ

Published on

spot_imgspot_img

ഏ. വി. സന്തോഷ് കുമാർ

മരിച്ചവർ ഒരിക്കൽ തിരിച്ചു വരും
ഒരിക്കൽ മാത്രം.

അന്ന് നിങ്ങൾ
മുമ്പ് പറയാൻ മറന്നവയൊക്കെയും
ഓർത്തെടുത്ത് പറയും.
ചെയ്തുകൊടുക്കുവാൻ കഴിയാതിരുന്നവ
ചെയ്തുകൊടുക്കുവാനായും.

നിങ്ങൾമാത്രം തുടർച്ചയായി
പറഞ്ഞുകൊണ്ടിരിക്കുന്നതിൽ
ജാള്യതപ്പെട്ട്
ചില അഭിപ്രായങ്ങൾ ആരായും.
അപ്പോൾ
നിങ്ങൾ പറഞ്ഞതൊന്നും
വന്നയാൾ
കേട്ടില്ലല്ലോ എന്ന്
കൂടുതൽ ജാള്യതപ്പെടും.
വന്നിരിക്കുന്നതെന്തിനാണെന്ന്
വന്നയാൾ പറഞ്ഞറിയുമ്പോൾ
നിങ്ങൾ
എന്തൊരു ദുരന്തമാണെന്ന തോന്നൽ
നിങ്ങളെ മൂടും.

മരിച്ചുപോയവർ തിരിച്ചുപോകുമ്പോൾ,
അപ്പോൾ മാത്രം
വരച്ചുപൂർത്തിയാക്കിയ ഒരു ചിത്രം
നിങ്ങളുടെ മകൾ
നിങ്ങൾക്ക് കാണിച്ചു തരും.
വന്നുപോയ ആളുടെ മുഖം
നിങ്ങളതിൽ തിരയും.

അപ്പോൾ
സ്നേഹനിർഭരമായ
ഒരാരാശ്ലേഷത്തിൽ
നിങ്ങൾ നനയും.
കൊടുംവേനലിലും
പുറത്ത് മഴ പെയ്യുന്നുവെന്ന്
നിങ്ങൾ അദ്ഭുതപ്പെടും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this