ജുനൈദ് അബൂബക്കറിന്റെ കവിതകള്‍

അവസാന മനുഷ്യന്‍

ഇണയില്ലാത്ത അവസാന
മനുഷ്യനൊരു പൂവാകും
കാറ്റ് അവന്റെ വിത്തുകളെ
ഈ ലോകം മുഴുവന്‍ പരത്തും
അവനൊരു പൂന്തോട്ടമാകും

ചെമ്പകച്ചുവട്ടില്‍

നീ+ഞാന്‍ എന്ന്
കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും
ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച്
കാത്തുസൂക്ഷിക്കുന്നുണ്ട്
പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകം

കരിമ്പന്‍

മഴയുണക്കിയ തുണികളെ
വെയില്‍ തൊടുമ്പോള്‍
തെളിയുന്നു, മഴയുടെ
കറുകറുത്ത ഉമ്മക്കറകള്‍

മഴ

ആകാശനിറമുള്ള നിന്റെ
അടിവസ്ത്രത്തിലൂടെ
മേഘമായി ഞാന്‍ കടക്കുമ്പോളാണ്
മഴപെയ്യുന്നത്, മൂര്‍ച്ഛകളുടെ
ഇടിവെട്ടുകളുണ്ടാകുന്നത്…


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

Leave a Reply

Your email address will not be published. Required fields are marked *