Homeസാഹിത്യംകവിതയുടെ കാർണിവലില്‍ സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു

കവിതയുടെ കാർണിവലില്‍ സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു

Published on

spot_imgspot_img

ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ കാവ്യോൽസവമായ കവിതയുടെ കാർണിവലിന്റെ നാലാം എഡീഷൻ ജനുവരി 23ന് പട്ടാമ്പി ഗവ. കോളേജിൽ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി കേരളം കവിത ഭാവിയിലേക്കുള്ള വീണ്ടെടുപ്പ് എന്ന പ്രമേയത്തെ മുൻനിർത്തി ജനുവരി 24, 25, 26 തീയതികളിലായി സ്റ്റുഡന്റ്സ് കാർണിവൽ സംഘടിപ്പിക്കുന്നു.

സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉദ്ദേശിച്ച് കവിത -ചിത്ര –ശില്പ രചനകളും ആസ്വാദനവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു റെസിഡെൻഷ്യൽ ക്യാമ്പായാണ് സ്റ്റുഡന്റ്സ് കാർണിവൽ നടത്തുന്നത്. ശില്പശാലകൾ, ആസ്വാദനക്ലാസ്സുകൾ, പരിശീലനക്കളരി, സംവാദങ്ങൾ, പ്രമുഖരുടെ പ്രഭാഷണങ്ങൾ, ക്യാമ്പംഗങ്ങളുടെ അവതരണങ്ങൾ, കവിതാവായന, കവിതാരചന – ആലാപന മൽസരങ്ങൾ, പ്രശ്നോത്തരി, ചിത്ര-ശില്പ രചന, പ്രദർശനങ്ങൾ, രംഗാവിഷ്കാരങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ഈ ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പംഗങ്ങൾക്ക് താമസം, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. പ്രമുഖ ചിത്രകാരന്മാരും ശില്പികളും കവികളും നിരൂപകരും ക്യാമ്പിൽ സംബന്ധിക്കും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ജനുവരി 20 നു മുമ്പായി രജിസ്റ്റർ ചെയ്യുക.  ജനുവരി 26ന് കാർണിവൽ സമാപിക്കും.

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 9048902721, sngsmalayalam@gmail.com 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this