Homeകേരളംറോബോട്ടുകൾ റെഡി; പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാൻ

റോബോട്ടുകൾ റെഡി; പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാൻ

Published on

spot_imgspot_img

പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം. ഇന്ത്യയിൽ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ റോബോട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

കേരളത്തിലൂടെ, റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്തെ രാജ്യമായി മാറി. പൊലീസ് നവീകരണത്തിന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ട്.

പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ റോബോട്ടിനാണ് ഇനി ചുമതല. പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്റെ പ്രത്യകതയാണ്.

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തോടെയാണ് ഈ നൂതനസംരംഭത്തിന് തുടക്കമാകുന്നത്. കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ മെറ്റല്‍ ഡിറ്റക്റ്റര്‍, തെർമൽ ഇമേജിങ്, ഗ്യാസ് സെൻസറിംഗ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this