എസ്എസ്എൽസി: 98 .11 ശതമാനം വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 98 .11 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ വർഷം ഇത് 97.84 ശതമാനമായിരുന്നു. 37344 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോഡറേഷൻ ഒഴിവാക്കിയായിരുന്നു ഇക്കുറി മൂല്യനിർണയം.
99.09 ശതമാനം വിജയം നേടിയ പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ ശതമാനം വിജയം.ഏറ്റവും കുറഞ്ഞ ജില്ല വയനാടാണ്‌.
599 ഗവണ്മെന്റ് സ്കൂളുകൾ 100 വിജയം നേടി.
പൊതുവിദ്യാഭ്യാസ സംരക്ഷണം മുദ്രവാക്യമാക്കിയ സർക്കാർ നയങ്ങളുടെ ഫലമാണ് ഈ മിന്നുന്ന വിജയം. പൊതുവിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളുമാണ് വലിയ നേട്ടം കൊയ്തത്. പ്രളയനാന്തരം ഒരുപാട് പ്രവൃത്തി ദിനങ്ങൾ നഷ്ടമായതിനു ശേഷം നടന്ന പരീക്ഷയിൽ വിദ്യാർത്ഥികൾ നേടിയ വിജയം പൊതുവിദ്യാഭ്യാസവകുപ്പിനു അഭിമാനകരമായ നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *