Thursday, September 24, 2020
Home ART AND CRAFTS കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ വ്യാപാരരംഗത്തേക്ക്

കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ വ്യാപാരരംഗത്തേക്ക്

കേരളത്തിന്റെ തനതായ കരകൗശല ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം എത്തിക്കുന്നതിന് കേരള കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ആരംഭിച്ചു. www.keralahandicrafts.in എന്ന പോർട്ടൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

കരകൗശല ഉത്പന്നങ്ങളുടെ സവിശേഷതകളും നിർമിച്ച കലാകാരൻമാരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പണമടയ്ക്കാനും സൗകര്യമുണ്ട്. കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങളുടെ വ്യാജൻമാരെ ഒരുപരിധി വരെ തടയുക എന്ന ലക്ഷ്യവും ഓൺലൈൻ വിൽപന പോർട്ടലിനുപിന്നിലുണ്ട്. സിഡിറ്റിന്റെ സഹായത്തോടെയാണ് ഓൺലൈൻ പോർട്ടൽ തയാറാക്കിയിരിക്കുന്നത്.

പരമ്പരാഗത തൊഴിലാളികൾക്ക് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ ഡിസൈനുകൾ നിർമിക്കാൻ പരിശീലനം നൽകുന്നതിനുമായി ഡിസൈൻ ആന്റ് ടെക്‌നോളജി വർക്ക്‌ഷോപ്പുകൾ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക ക്രാഫ്റ്റിൽ പ്രാവീണ്യമുള്ള ശിൽപികൾക്ക് ഉത്പന്നങ്ങൾ നിർമിക്കാനും പരിശീലിപ്പിക്കാനുമായി മൂന്നു പൊതുസേവന കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

കോർപ്പറേഷന്റെ വിപണന ശൃംഖലയായ കൈരളിയുടെ ഓൺലൈൻ സ്‌റ്റോറുകൾ ആമസോൺ, ഫ്‌ളിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകളിലും വിപണനം ആരംഭിച്ചിട്ടുണ്ട്.
കേരള കരകൗശല വികസന കോർപറേഷൻ ചെയർമാൻ സുനിൽകുമാർ, എം. ഡി എൻ. കെ. മനോജ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Most Popular

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
%d bloggers like this: