കേരള പിറവി ആഘോഷം    

പോത്തൻകോട്:  നവംബർ 1 കേരള പിറവി ദിനം ശാന്തിഗിരി വിദ്യാഭവൻ സ്ക്കൂൾ വർണ്ണാഭമായി ആഘോഷിച്ചു. LKG മുതൽ +2 വരെയുള്ള കുട്ടികളെ അണിനിരത്തിക്കൊണ്ട് 150 അടി നീളത്തിൽ  കേരളത്തിന്റെ രൂപം ഒരുക്കി. രാത്രിയിൽ 2000 ദീപങ്ങളാൽ കേരളത്തെ അലങ്കരിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാജിക്ക് പ്ലാനറ്റ് ഡയറക്ടർ ശ്രീ ചന്ദ്രസേനൻ മിതൃമ്മല നിർവ്വഹിച്ചു. ആദരണീയ സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായി. ചിത്രകലാ അദ്ധാപകനായ ഷൈജു കെ മാലൂരും വൈസ് പ്രിൻസിപ്പാൾ സ്മിജേഷ് എസ് , അദ്ധ്യാപകനായ വിമൽ കുമാർ എന്നിവരാണ് കേരളം ഒരുക്കിയത്. സംഗീത അദ്ധ്യാപകനായ രാജേഷ് ആമ്പാടി ചിട്ടപ്പെടുത്തിയ കേരള പിറവി ഗാനം കുട്ടികൾ ചേർന്ന് ആലപിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *