Homeസാംസ്കാരികംകേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട്ട്

Published on

spot_imgspot_img

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് 2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് വെച്ച് നടക്കും. നാല് ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ബഹുഭാഷാ സാഹിത്യോത്സവവും ബൃഹത്തായ സാംസ്‌കാരിക കൂട്ടായ്മയുമാണ്.

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫോക്കസ് തീം. സ്പെയിനാണ് അതിഥി രാജ്യം. സ്പെയിനില്‍നിന്ന് ഇരുപതിലധികം കലാകാരന്മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഇത്തവണ തമിഴാണ് അതിഥിഭാഷ. ഇന്ത്യയെ കൂടാതെ, ബ്രിട്ടണ്‍, സ്ലൊവേനിയ, ഈജിപ്റ്റ്, അയര്‍ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.

സംവാദങ്ങള്‍, നേരിട്ടുള്ള പ്രഭാഷണങ്ങള്‍, പുസ്തകവര്‍ത്തമാനങ്ങള്‍, വായനക്കാരുടെ സംവാദങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സദസ്സുകളാണ് കെ.എല്‍.എഫിന്റെ അഞ്ചാം പതിപ്പില്‍ ഒരുക്കിയിട്ടുള്ളത്. ചരിത്രം, സാഹിത്യം, ശാസ്ത്രം, കായികം, കല, ദര്‍ശനം, ചരിത്രം, സിനിമ തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിലുള്ള വിഷയങ്ങള്‍ അഞ്ചു വേദികളിലായി നാലു ദിവസങ്ങളില്‍ നടക്കുന്നു. ഗാന്ധിയും പരിസ്ഥിതിയും, പ്രളയാനന്തര കേരളം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ജൈവകൃഷിയും പാറഖനനവും, വനനശീകരണവും മണല്‍ ഖനനവും, ഇസ്ലാമും സ്ത്രീയും, ശബരിമല സ്ത്രീപ്രവേശന വിഷയം, അയോധ്്യ കോടതിവിധി, പ്രാദേശികഭാഷകളുടെ ആവിര്‍ഭാവം, ഗോത്രഭാഷസാഹിത്യം, മലയാളത്തിലെ പുതുകഥകള്‍, മാനവരാശിയുടെ ഭാവി, അഭിപ്രായരൂപീകരണത്തില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക്, കല, സംഗീതം, ജാതി എന്നിവയിലെ സമകാലികപ്രവണതകള്‍, അപകടകരമായകാലത്തെ സാഹിത്യം, തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സാഹിത്യോത്സവത്തില്‍ ചര്‍ച്ചയാകും. കവി കെ.സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ഹെമാലി സോധി ഫെസ്റ്റിവല്‍ അഡൈ്വസറുമാണ്.

രാജ്ദീപ് സര്‍ദേശായി, ബി.ആര്‍.പി.ഭാസ്‌കര്‍, കരൺ ഥാപ്പര്‍, ഫ്രാന്‍സിസ്‌കോ ലോപ്പസ്, എയ്ഞ്ചല്‍ ലോപ്പസ് ( സ്പെയിന്‍) തുടങ്ങിയ പ്രശസ്ത മാധ്യമപ്രവര്‍ത്തകരും ശിവ് ഖേര, ടി.എം. കൃഷ്ണ, ശശി തരൂര്‍, കൃഷ്ണ രാമാനുജന്‍, ചന്ദന്‍ ഗൗഡ, മോണിക്ക റോഡ്രിഗസ്, ചരിത്രകാരന്മാരായ മനു എസ്.പിള്ള, വില്യം ഡാല്‍റിംപിള്‍, വിക്രം സമ്പത്ത്, പാര്‍വ്വതി ശര്‍മ്മ, എം.വെങ്കിടാചലപതി, ടോണി ജോസഫ്, പെരുമാള്‍ മുരുകന്‍, ഇസൈ, നമിത ഗോഖലെ, നിഷി ചൗള, പരമിത സത്പതി, ആനന്ദ് തേല്‍തുംതെ, വിനയ് ലാല്‍, മുനി നാരായണപ്രസാദ്, കെ.ആര്‍.മീര, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍, അല്‍ക്കാ പാണ്ഡേ, റിയാസ് കോമു, സുബോധ് കേര്‍കര്‍, കണ്ണന്‍ സുന്ദരം, എസ്.രാമകൃഷ്ണന്‍, ചേരന്‍ (ശ്രീലങ്ക), അരിസിറ്റസ്( ദക്ഷിണാഫ്രിക്ക), സല്‍മ, ഹേമന്ദ് ദിവതെ, സച്ചിന്‍ കേത്കര്‍, സുബ്രോ ബന്ദോപാദ്ധ്യായ, അരുന്ധതി സുബ്രഹ്മണ്യം, പത്മപ്രിയ, നന്ദിത ദാസ് തുടങ്ങിയ ചലച്ചിത്രനടിമാരും, യു.എ.ഇയിലെ പരിസ്ഥിതി- കാലാവസ്ഥാവ്യതിയാന വിഭാഗം വകുപ്പ് മന്ത്രി തനി ബിന്‍ അഹമ്മദ് അല്‍സയൗദി എന്നിവരും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

പകല്‍സമയത്തെ സംവാദങ്ങള്‍ക്കു പുറമേ വൈകുന്നേരങ്ങളില്‍ നിരവധി കലാപരിപാടികളും ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ടി.എം.കൃഷ്ണയുടെ ശാസ്ത്രീയസംഗീതവിരുന്ന്, ജെര്‍മന്‍ ഡയസ് അവതരിപ്പിക്കുന്ന ഐബീരിയന്‍ സംഗീതനിശ, ചാര്‍ യാര്‍ അവതരിപ്പിക്കുന്ന സൂഫി സംഗീതം, കലാമണ്ഡലം ഗോപിയുടെ കഥകളി അവതരണം, ഭഗവാന്റെ മരണം- നാടകാവതരണം, അന്‍വര്‍ അലിയും ഓളം ബാന്റും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ് എന്നിവയും കെ.എല്‍.എഫിന്റെ ഭാഗമായുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...