Friday, July 1, 2022

യു. എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ അന്തരിച്ചു

ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ (80) അന്തരിച്ചു. നോബേൽ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എൻ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ടു ചെയ്തു.

1938-ൽ ഘാനയിൽ ജനിച്ചു. ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നൻ  1997 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. സിറിയയിലെ യു.എൻ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവർത്തിച്ച അദ്ദേഹം സംഘർഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

spot_img

Related Articles

റഷ്യ – ഉക്രൈൻ യുദ്ധം : അമേരിക്കൻ മുതലെടുപ്പിന്റെ തുടർച്ച

സുജിത്ത് കൊടക്കാട് റഷ്യയുടേത് സുരക്ഷിതത്വത്തിന് വേണ്ടിയുള്ള യുദ്ധം. ഉക്രെയ്നും റഷ്യയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തെ റഷ്യ -ഉക്രൈൻ യുദ്ധമായല്ല യഥാർത്ഥത്തിൽ വിലയിരുത്തേണ്ടത്. റഷ്യ - അമേരിക്ക നയതന്ത്രയുദ്ധത്തിന്റെ തുടർച്ചയാണിത്. സൈനിക ബലത്തിന്റെ കാര്യത്തിലായാലും വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിലായാലും റഷ്യയുടെ...

ലിംഗ സമത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള സൂചികയിൽ ഇന്ത്യക്ക് 95-ആം സ്ഥാനത്ത്. ഡെന്മാർക്ക് ഒന്നാമത്

ന്യൂഡൽഹി: ലിംഗ സമത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള സൂചികയിൽ ഇന്ത്യക്ക് 95-ആം സ്ഥാനം. 129 രാജ്യങ്ങളുള്ള പട്ടികയിൽ ഡെന്മാർക്കാണ് ഒന്നാമതെത്തിയത്. ആഫ്രിക്കൻ രാജ്യമായ ചാഡ് 129 -ആം സ്ഥാനത്തെത്തി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ...

ഇന്‍ഡോനീഷ്യയില്‍ വന്‍ ഭൂകമ്പം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ്...
spot_img

Latest Articles