കെ എസ് ബിമൽ സ്മാരക കാവ്യപുരസ്കാരം ഇ സന്ധ്യയ്ക്ക്

ezhuthappedaathava-sandhya-e-athmaonline-1

എടച്ചേരി – രാഷ്ട്രീയ സാമൂഹ്യ സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ് ബിമലിന്റെ സ്മരണക്കായി എടച്ചേരി വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2020 ലെ കാവ്യ പുരസ്കാരത്തിന് ഇ സന്ധ്യ അർഹയായി. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സന്ധ്യയുടെ അമ്മയുള്ളതിനാൽ എന്ന കവിതാസമാഹാരത്തിനാണ് ലഭിച്ചത്. തൃശ്ശൂരിലെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതുന്നു. മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ യങ് സയന്റിസ്റ്റ് അവാർഡ്, കാലിക്കറ്റ് സർവകലാശാലയിലെ മികച്ച അധ്യാപകർക്കുള്ള ഘനി അവാർഡ്, മികച്ച അധ്യാപികയ്ക്കുള്ള പ്രൊഫസർ ശിവപ്രസാദ് മെമ്മോറിയൽ അവാർഡ്, കേരളത്തിലെ മികച്ച അധ്യാപകർക്കുള്ള പ്രൊ. ജോസ് തെക്കൻ അവാർഡ്, 2019 ലെ ഇടശ്ശേരി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഡോ. പി സുരേഷ്, കുഞ്ഞിക്കണ്ണൻ വാണിനേൽ, സുധീഷ് കോട്ടേമ്പ്രം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാരം കൃതി തെരഞ്ഞെടുത്തത്. ഡിസംബറിൽ എടച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

Leave a Reply