Homeകേരളംകുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published on

spot_imgspot_img

നുറുങ്ങു കവിതകളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ കുഞ്ഞുണ്ണിമാഷിന് ജന്മനാടായ വലപ്പാട് സ്മാരകം ഒരുങ്ങി. വലപ്പാട് അതിയാരത്ത് തറവാടിനടുത്തായി നിർമ്മിച്ച സ്മാരകം സെപ്റ്റംബർ 23 രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാകവി അന്തരിച്ചിട്ട് 13 വർഷങ്ങൾ പിന്നിട്ടു. സാംസ്‌കാരിക പ്രവർത്തകരുടെയും ആരാധകരുടെയും പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രിയകവിക്ക് സ്മാരകമൊരുങ്ങിയത്. 2017 ലെ സംസ്ഥാന ബഡ്ജറ്റ് വിഹിതമായ 25 ലക്ഷം രൂപയും വലപ്പാട് ഗ്രാമപഞ്ചായത്തു തനതു ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപയും ഗീതാഗോപി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 4 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്മാരക നിർമ്മാണം പൂർത്തിയാക്കിയത്. ഗീതാഗോപി എംഎൽഎ ചെയർപേഴ്‌സണായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ച കുഞ്ഞുണ്ണി മാഷ് സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് കെട്ടിടം പണി പൂർത്തിയായത്. സ്മാരകത്തിൽ ലൈബ്രറിയും കുട്ടികളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേകം ഹാളും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഗീതാഗോപി എംഎൽഎ അധ്യക്ഷയാകും. ടി എൻ പ്രതാപൻ എംപി മുഖ്യതിഥിയാകും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്റർ ലൈബ്രറി ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായകല്പ അവാർഡിന് അർഹമായ തൃത്തല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ മുഖ്യമന്ത്രി ആദരിക്കും. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റർ ഉപഹാരം സമർപ്പിക്കും. സ്മാരകം രൂപകല്പന ചെയ്ത സ്റ്റുഡിയോ മരം എൻവയോൺമെന്റൽ ഡിസൈൻ ആൻഡ് ഇന്നവേഷൻ പ്രവർത്തകരെ ജില്ലാ കളക്ടർ എസ് ഷാനവാസും സ്മാരക നിർമ്മാണ ഏജൻസിയായ കോസ്റ്റ് ഫോർഡ് പ്രവർത്തകരെ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനനും ആദരിക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this