ദുൽഖർ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 80- കളുടെ ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിലേക്ക് മുടി നീട്ടി വളർത്തിയവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. പ്രായപരിധിയില്ല. ആഗസ്റ്റ് 10 ശനിയാഴ്ച ഷൊർണൂർ കൊളപ്പുള്ളി Samudra Regency – ൽ വെച്ചാണ് ഓഡീഷൻ. സമയം 9.30 മുതൽ 4.30 വരെ. കൂടുതൽ വിവരങ്ങൾക്ക്‌: 9847522377

സുകുമാര കുറുപ്പാകാൻ ദുൽഖർ; പോസ്റ്റർ പുറത്തുവിട്ടു

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിൽ വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകൻ ആണ് ശ്രീനാഥ് രാജേന്ദ്രന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *