Tuesday, September 29, 2020
Home സാഹിത്യം

സാഹിത്യം

മലയാള നോവലിലെ സ്ത്രീ മാതൃകകള്‍

‘ചിത്തിരപുരത്തെ ജാനകി’ , ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ നോവലുകളെ മുന്‍നിര്‍ത്തി ഒരു പഠനം. കൃഷ്ണ മോഹൻ 'മൂന്നാം ലോക സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്‌നങ്ങളേയും കൊണ്ടുവരികയാണ്...

മരിച്ചവനെ ഇപ്പോൾ കാണുന്നു

കവിത മുനീർ അഗ്രഗാമി മരിച്ചവനെ ഇപ്പോൾ കാണുന്നു അവൻ ജീവിച്ചതിലും ഭംഗിയായി ജീവിച്ചു എന്നു തോന്നുന്ന ഒരിടത്ത്. അവൻ വാക്കുകൾ വാരിയെറിഞ്ഞ ഇടങ്ങളോരോന്നും ഇവിടേക്ക് നടന്നു വരുന്ന കേന്ദ്രത്തിൽ അവനിരിക്കുന്നു അവൻ അണിഞ്ഞ മുൾക്കിരീടം വേനൽ എരിച്ചു കളയുന്നു അവൻ കലഹിച്ച വേനലുകൾ മരണത്തിന്റെ മഴ കൊണ്ടുപോവുന്നു അവനെവിടെയെന്ന് തിരക്കാത്ത കൂട്ടുകാരിൽ അവനുണ്ടെന്ന പ്രതീതി വലുതായി , ഒരു ദേശമായി വളരുന്നു പുതിയൊരുട്ടോപ്യ പുതിയൊരു...

ഞാനിപ്പോ അയാൾക്കൊപ്പമാണ്

ലിഖിത ദാസ് രാവിലെയയാൾ മറപൊളിഞ്ഞ കിണറ്റിൻ കരയിൽ നിന്ന് കുളിച്ചെന്ന്, കഞ്ഞി കുടിച്ചെന്ന്, ഒണക്കമീൻ ചുടാനില്ലാത്തോണ്ട് മുഴ്വോൻ കുടിച്ചില്ലാന്ന്, കുമാരേട്ടന്റെ ചായപ്പീട്യേൽ നിന്ന് തേന്മുട്ടായി വാങ്ങിക്കൊട്ന്നൂന്ന്, ചിന്നമ്മു വല്യേ വായിൽ നെലോളിച്ചു. "ഈ മണ്ണിന്റടീൽക്ക് ന്നെ ക്കൂടി വലിച്ചോണ്ടു പോ ദൈവങ്ങളേ.." ന്ന് മണ്ണിൽ കെടന്നുരുണ്ടു. ചായത്തോട്ടത്തിലെ പണീം കഴിഞ്ഞ് വെശന്നു...

മോർച്ചറിക്കു പുറത്ത്

കവിത നദീർ കടവത്തൂർ ‘ഭൂമി കൊല്ലപ്പെട്ടിരിക്കുന്നു’ പത്രങ്ങളിൽ വലിയ തലക്കെട്ടിൽ വാർത്ത. പാതിരാ ചർച്ചകളിൽ കൊലപാതകിയാരെന്ന തർക്കം കൊടുമ്പിരികൊണ്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. ശ്വാസകോശം കരിമ്പുക നിറഞ്ഞ് നിലച്ചു പോയിരുന്നു. മാലിന്യത്താൽ വീർത്തു തടിച്ച് കരൾ പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് തുരന്നെടുത്തു ബാക്കിയായ ഒരു വലിയ ദ്വാരം. ധമനികളിലെ രക്തത്തിൽ തിരിച്ചറിയാൻ കഴിയാത്ത രാസമിശ്രിതവും. മോർച്ചറിക്കു പുറത്ത് മൃതദേഹമേറ്റു വാങ്ങാൻ എട്ടും പൊട്ടും...

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദു മനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ? രണ്ടു ദിക്കുകളിലെ അനന്തതയിൽ ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ ഒരായുസിന്റെ പകുതിയുരുക്കി - ചേർത്തുവിളക്കിയെടുത്ത ജീവൽ രേഖ നമ്മുക്കിടയിൽ എത്രയെത്ര പച്ചകൾ എത്രയെത്ര മഞ്ഞകൾ കടലെന്നു കേൾക്കുമ്പോൾ ഇളം നീലയിലെ പവിഴപുറ്റുകളോർക്കുന്ന ഞാനും, ഒരൊറ്റ നിമിഷത്തിൽ കരയനാഥമാക്കി മടങ്ങിയ തിരമാലകളോർക്കുന്ന നീയും. നമ്മുക്കിടയിൽ എത്രയെത്ര ആകാശങ്ങൾ എത്രയെത്ര അഗ്നിപർവതങ്ങൾ നിർദ്ധാരണത്തിന് ഒരെളുപ്പ വഴിയുമില്ലാത്ത എത്രയെത്ര സമവാക്യങ്ങൾ ഉൾപ്പെരുക്കങ്ങളിൽ ഒഴുകി പരക്കുന്ന എത്രയെത്ര...

സുധാകർ മംഗളോദയത്തിന് ആദരാഞ്ജലി നേരുന്നു

രമേഷ് പെരുമ്പിലാവ് എന്നെയൊരു വായനക്കാരനാക്കിയതിൽ കഥകളും നോവലുകളും ഇഷ്ടപ്പെടാൻ കാരണക്കാരനാക്കിയതിൽ വലിയ പങ്കു വഹിച്ച എഴുത്തുകാരൻ. പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ മംഗളത്തിലും മനോരമയിലും തുടരൻ നോവലുകൾ വായിച്ച് ശീലിക്കാൻ കാരണം സുധാകർ മംഗളോദയം,...

എം ടി – തിരക്കഥാസുകൃതം

ഗിരീഷ് വർമ്മ ബാലുശ്ശേരി ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ. ഒരെഴുത്തുകാരൻ്റെ ധർമ്മം നിർവ്വഹിക്കുന്നതിൽ കർമ്മം സാർത്ഥകമാക്കിയത്....

ചിത്രകാരി

കവിത ഡോ. അഞ്ജലി. എം. വി ഡാവിഞ്ചിയുടെ അന്ത്യഅത്താഴച്ചിത്രത്തിനു താഴെയിരുന്ന് പഴയ ചിത്രകാരി ഉള്ളി അരിയുകയായിരുന്നു. പച്ചമുളക് നാലെണ്ണം വഴറ്റിയ സബോളയ്ക്ക്‌‌ മേൽ വിതറിയപ്പോഴവൾ പുതിയ നിറക്കൂട്ട് കണ്ടുപിടിച്ചു. താഴെ ആളിയ തീനാമ്പിന് ചുവപ്പ് പോരെന്ന് തോന്നിയപ്പോൾ അവളിൽ നിന്നൽപമെടുത്ത് അതിനോട് ചേർത്ത് വെച്ചു. പടർന്നു കയറിയ നീലച്ച ചുവപ്പിൽ, ചീഞ്ചട്ടിയിലെ ക്യാൻവാസിൽ പുതിയ നിറക്കൂട്ടുകൾ അനന്തമായി രൂപപ്പെടുകയും നിറം മങ്ങുകയും...

എന്റെ ശരീരത്തിലൂടെ വാക്കുകളും ചിത്രങ്ങളും പാഞ്ഞുനടക്കുന്നു

കവിത പ്രതാപ് ജോസഫ് നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ് വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ് അതിന്റെയറ്റത്ത് വലിയ കുന്നിൻചെരുവിൽ ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട് മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നു എന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ...

ഒറ്റ മൈന

കഥ മുഹമ്മദ് ഹസീബ് സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട് . അവളോട് തീവ്രമായ അനുരാഗത്തിലാണ് മൈന. അൽപനേരം മാവിലിരുന്ന് വീക്ഷിച്ചതിനുശേഷം പറന്നു ചെന്ന് മുല്ല...

പാറ്റ

കവിത സാലിം സാലി ഒരു പാറ്റയുടെ ജീവിതമാണ് മനുഷ്യന്. ഇനിയും സ്വന്തമാക്കാൻ കഴിയാത്ത കുറേ വെളിച്ചം എവിടെയിരുന്നാലും തൃപ്തി വരാത്ത ചിറകുകൾ ആരുടേയോ ഭിത്തിയിൽ പറ്റിച്ചേർന്നിരിക്കാൻ തോന്നുന്ന മനസ്സ് അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കുന്ന ഇടങ്ങൾ അങ്ങിനെയങ്ങിനെ, ഒരിക്കൽ ആകാശത്തോളം സ്വപ്നം കണ്ടിരിക്കുമ്പോഴാവും, പുറകിൽ നിന്നൊരു പല്ലി വന്ന് പിടികൂടുക. ഈ പിടച്ചിലിൽ കവിഞ്ഞ്, ഈ വേദനയിൽ കവിഞ്ഞ്, എന്താണ് ഒരു മനുഷ്യന് ഒരു പാറ്റയ്ക്ക് സ്വന്തമായിട്ടുള്ളത്... ... ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in ആത്മ ഓൺലൈനിൽ...

രണ്ടുവര

കവിത കെ.ഷിജിൻ രണ്ടുവര കോപ്പിയിൽ എഴുതി ശീലിച്ചതുകൊണ്ടാവണം, നിൽക്കക്കള്ളിയില്ലാതായപ്പോൾ, മഷിതീർന്ന വിമ്മിഷ്ടത്തിൽ അമർത്തിയെഴുതി പുറത്തായിപ്പോയ അക്ഷരങ്ങളെപ്പോലെ പകച്ചുനിന്നത്... വരിനിരയൊപ്പിച്ചൊരു ഭാഷ കൊഞ്ഞച്ചല്ലാതെ പറയാനാവാഞ്ഞതിന്റെ കുറ്റബോധത്തിൽ തല കുമ്പിട്ടപ്പോഴൊക്കെയും, വരയിലൊതുങ്ങിയൊരുക്കിയവരുടെ ഭാഷ, ചെവിയിൽ ചിരിക്കനലായി ഒഴുകിപ്പരന്നത്... സ്വാഭാവികമായ വേഗം പോലും രണ്ടുവരയെഴുത്ത് കവരുമെന്ന് വെറുതേ നിനച്ചതേയുള്ളൂ, ഒച്ചിന്റെ രാജകല്പനകൾരണ്ട രാജ്യം കവർന്ന് വനവാസത്തെ വിധിച്ചു തന്നിരുന്നു... രണ്ടുവരകോപ്പിയുടെ ഓർമയിലാണ് രണ്ടുവരപ്പാളത്തിൽ മലർന്നു കിടന്നത്, അപ്പോഴും മുകളിലും താഴെയും അക്ഷരങ്ങൾ പുറത്തായിരുന്നു... അവ പിറ്റേന്ന് പെട്ടെന്ന് തിരണ്ടുപോയവളുടെ ജാള്യത്തോടെ വെറുങ്ങലിച്ചു നിന്നു; അന്നേരം അപ്പുറത്തെ സ്കൂളിൽ ആഗസ്ത് പതിനഞ്ച് പായസം വെച്ച് കളിക്കുകയായിരുന്നു... ... ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

Most Read

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...