ബേഖുദിയുടെ ലൈവ് മ്യൂസിക് ഷോ ഒരുങ്ങുന്നു

കോഴിക്കോട്: ബേഖുദിയുടെ ലൈവ് മ്യൂസിക് ഷോ ഫെബ്രുവരി 8ന് വൈകിട്ട് ആറ് മണിയ്ക്ക് ടാഗോര്‍ ഹാളില്‍ അരങ്ങേറുന്നു. ബേഖുദി ആല്‍ബത്തിലെ ഗസലുകളോടൊപ്പം മെഹ്ദിയും ഗുലാം അലിയും ജഗ്ജിത്തും ഹരിഹരനും ഫരീദാ ഖാനൂമും ആബിദാജിയും ഒക്കെ അനശ്വരമാക്കിയ ഗസലുകള്‍ കോര്‍ത്തിണക്കിയാണ് ആലപിക്കുന്നത്.

സാമ്പ്രദായിക മെഹ്ഫിലുകളുടെ ചിട്ടകളില്‍ നിന്നും മാറി ഒരു ലൈവ് ബാന്‍ഡ് ഷോയുടെ ആമ്പിയന്‍സിലാണ് ഗസലുകളും ഗീതുകളും അരങ്ങേറുന്നത്. വീത് രാഗ്, രാഗേഷ്, മുഫീദ, നാസിയ, ദീപ്തി തുടങ്ങിയവരാണ് സംഗീതം ആലപിക്കുന്നത്. കീബോര്‍ഡില്‍ റോയ് ജോര്‍ജ്ജ്, റിഥം പാഡില്‍ തനൂജ്, ഫ്‌ലൂട്ടില്‍ നിഖില്‍ റാം, സിതാറില്‍ പോള്‍സണ്‍, ബേസ് ഗിറ്റാറില്‍ രാജു ജോര്‍ജ്ജ്, തബലയില്‍ സുനില്‍കുമാര്‍ എന്നിവര്‍ പശ്ചാത്തല സംഗീതമൊരുക്കും. പ്രവേശനം സൗജന്യം.

Leave a Reply

Your email address will not be published. Required fields are marked *