ആമസോൺ പ്രൈമിലും ലൂസിഫറിന് ഗംഭീര വരവേൽപ്പ്….

രോമാഞ്ചത്തിന്റെ ഹോൾസെയിൽ മാർക്കറ്റ് !!

മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. സിനിമ സ്നേഹികളെ മുഴുവൻ ആവേശത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അത്. പിന്നീട് ആ സിനിമയുടെ ഓരോ വാർത്തകൾക്ക് വേണ്ടിയും മലയാളികൾ കാതോർത്തിരുന്നു.

അവസാനം ബോക്സ്ഓഫീസിൽ ഒരു പേമാരിയായി പെയ്ത് 200 കോടി രൂപയുടെ ബിസിനസും സ്വന്തമാക്കിയാണ് ലൂസിഫർ കളം വിട്ടത്. വലിയ മാർക്കറ്റുള്ള തമിഴ് സിനിമകൾ പോലും വളരെ വിരളമായി എത്തിപ്പിടിക്കുന്ന 200 കോടിയെന്ന വലിയ ടാർഗറ്റ് വെറും 50 ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയപ്പോൾ തന്നെ ഓർക്കാമല്ലോ ഈ സിനിമ മലയാളികളുടെ മനസ്സിൽ എത്രത്തോളം ഇടം നേടി കാണും എന്നുള്ളത്.

തിയ്യേറ്ററുകളിൽ ഇപ്പോഴും ഓടി കൊണ്ടിരിക്കുന്ന സിനിമ മെയ് 16 മുതൽ ആമസോൺ പ്രൈമിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ഓൺലൈൻ സ്ട്രീമിങ്ങിലും ലഭിക്കുന്നത്. തിയ്യേറ്ററിൽ നിന്ന് സിനിമ കണ്ട്‌ ആസ്വദിക്കാൻ സാധിക്കാത്തവരൊക്കെ ഇപ്പോൾ ആമസോൺ പ്രൈമിൽ നിന്നാണ് കാണുന്നത്.

https://www.primevideo.com/detail/Lucifer-Malayalam/0NYJS1ARLZXEBXPMBA0YIMASOO

Leave a Reply

Your email address will not be published. Required fields are marked *