ലൂസിഫർ ഇന്ന് മുതൽ ആമസോൺ പ്രൈമിൽ

ലൂസിഫർ…. കിടിലൻ സിനിമ….

എന്നും തിയേറ്ററിൽ കിടിലൻ ഡയലോഗുകൾ കൊണ്ടും ആക്ഷൻ/മാസ് തുടങ്ങി അഭിനയത്തിന്റെ പുതിയ പടവുകൾ എന്നും കാണിച്ചു തന്ന
മോഹൻലാലിന്റെ സിനിമകൾ തിയേറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഫീൽ ഒന്നുകൂടെ കാണാൻ തിയേറ്ററിൽ പോയി കാണുന്നവർക്ക് മറ്റൊരു തിയേറ്റർ അനുഭവം സമ്മാനിക്കുകയാണ് ലൂസിഫർ.

ബാല്യത്തിനും കൗമാരത്തിനും യൗവ്വനത്തിനും ഒരു പോലെ ആവേശവും രോമാഞ്ചവുമായി പൃഥിരാജിന്റെ ലൂസിഫർ അനുഭവിച്ചറിയേണ്ട ചിത്രമാണ്.
18 വർഷം ഇപ്പുറം കാലം മാറി, സിനിമയുടെ കോലം മാറി, ഭാവം മാറി, അന്നത്തെ അപേക്ഷിച്ചു ആളുകൾ കുറേകൂടി ലോജിക്കൽ ആയി സിനിമയെ കാണാൻ തുടങ്ങി. അവർക്ക് കൂടുതൽ നാച്ചുറാലിറ്റി സിനിമകളിൽ വേണമെന്നായി. പക്ഷെ അന്നും ഇന്നും എന്നും ആളുകൾക്ക് കുറച്ചൊക്കെ കൺവിൻസിംഗ് ആയി തോന്നിപ്പിക്കുന്ന എല്ലാ മാസ്സ് മസാല സിനിമകൾക്കും പ്രേക്ഷകരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. Lucifer ഇത് അർഹിക്കുന്നു.

തിയറ്ററിൽ നമ്മളെ കോരി തരിപ്പിച്ച ഏറ്റവും മികച്ച രംഗങ്ങൾ ഒന്നുകൂടെ കാണാൻ ആഗ്രഹം ഇല്ലാത്ത മലയാളി ഇല്ല.. ടോവിനോയും ലാലേട്ടനും.. പ്രിത്വിയും ഒക്കെ കൈകോർത്ത ആ സൂപ്പർ ഹിറ്റ് വീണ്ടും.. ഇന്ന് മുതൽ.. ആമസോൺ പ്രൈമിൽ.
#luciferonprime

Leave a Reply

Your email address will not be published. Required fields are marked *