Monday, September 27, 2021

മധുരം മരണം

കവിത

ഹസ്ന യഹ്‌യ

മരണം പൊതിയുന്ന
ഇരുട്ടിന്റെ ഓരത്ത്
ഞാനിരിപ്പുണ്ട് പ്രിയനേ

ഭൂതകാലസ്മരണകൾ
ഓരോന്നായിതൊട്ടോമനിക്കുന്ന
തിനുമുമ്പേ ചിലപ്പോൾ
താനേവീണിടും
നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.

നിന്നോട് മിണ്ടാൻ
ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം
തന്നിരുന്നല്ലോ ഞാൻ
എന്റെ റൂഹിന്റെ
ആഴവും
കണ്ടിരുന്നല്ലോ നീകാണാതിരിക്കുമ്പോഴുള്ള
വേദനയുടെ തുള്ളികൾ
മൗനത്തിലലിഞ്ഞുപോകുന്നത് പോലെ
വാക്കുകളും മാഞ്ഞു പോയ്

എന്നിട്ടും നിന്റെ കിളിവാതിലിനരികിലൂടെ
വെറുതേ ചിറകനക്കി
ചിക്കിയിട്ടൂ ഞാൻ
ഒരു തൂവൽ
നിനക്കായി മാത്രം

പാഴായ മോഹങ്ങളും
സ്വപ്നങ്ങളും
വിരസമാം സന്ധ്യയുടെ
തുഞ്ചത്തൊരൂഞ്ഞാലുകെട്ടി
ആട്ടുന്നൂ നൊമ്പരങ്ങളെ…..
അതിലൂടെയൊഴുകുന്നെന്റെ
പൊഴിഞ്ഞുപോയ പൂമൊട്ടുകൾ

ഇപ്പോളെന്റെ ശ്വാസം കവർന്നെടുത്ത്
എന്നെ ചുംബിക്കുന്ന
മരണമേ
മൃദുലമായ്നീലിച്ച
എന്റെ ചുണ്ടുകൾ
കണ്ടു നീ ശങ്കിച്ചിടേണ്ട .
അവസാനമായ്
അവനെന്റെ ചുണ്ടിലിറ്റിച്ച
ആ ചുംബനമധുരത്തിലേ
ഞാൻ മരിച്ചിരുന്നൂ.

ഹസ്ന യഹ്‌യRelated Articles

തായി ൻ്റെ തൊണ്ടിയെമ്മെ

മലവേട്ടുവഗോത്രഭാഷാ കവിത ഉഷ എസ് പൈനിക്കര ചിത്രീകരണം : ഹരിത തായി ൻ്റെ തൊണ്ടിയെമ്മെ തായി കൈമെച്ചി തായി തായി ൻ്റെ തൊണ്ടിയെമ്മേ ബെളുതെ തണാറും കയ്മെയും കയിതിലും മുത്തുണകൊണ്ടക്കിയെ കൈവളെയും കല്ലെ മാലയും തായിരെ പാങ്.. പാളെത്തൊപ്പ്ലെ...

കുപ്പിവള

കവിത അഭിരാമി എസ്. ആർ ചിത്രീകരണം :ഹരിത പച്ച, മഞ്ഞ, ചോപ്പ് എന്തോരം നെറങ്ങളാ പല ജാതിയിൽ, പല വെലയിൽ പുള്ളിയൊള്ളത്, വരകളൊള്ളത്, ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല് ഒരു സെറ്റ് കുപ്പിവളയ്ക്ക് എത്ര നാളായി കൊതിക്കുവാ മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം കണ്ണ് ചെന്ന് വീഴുക വളകളിന്മേലാണ് എന്തുവാ കൊച്ചേ വേണ്ടേ? അരക്കിലോ പഞ്ചാര, നൂറ്...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിത പ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

6 COMMENTS

 1. ഹസ്നയുടെ കവിത

  പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക്
  ഒരു വെള്ളച്ചാട്ടംപോലെ
  ആഞ്ഞു പതിക്കുന്നു

  അവനിറ്റിച്ച
  ചുംബന മധുരം കൊണ്ട്
  നീലച്ച ചുണ്ടുകൾ

  ആഹാ മനോഹരം

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: