വീണ്ടും വരുന്നു മലബാർ മൂവി ഫെസ്റ്റിവൽ

കൊയിലാണ്ടി നഗരസഭയും കേരള ചലച്ചിത്ര അക്കാദമിയും ആദി ഫൌണ്ടേഷൻ, എഫ്.എഫ്.എസ്.ഐ കേരളം, ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി തുടങ്ങിയവയുമായി സഹകരിച്ച്  ആറാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്നു. മെയ് 10,11,12 തിയ്യതികളില്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി ദേശീയ അന്തർദേശീയ ശ്രദ്ധ നേടിയ മികച്ച ഒരുപിടി സിനിമകളുടെ പ്രദർശനവും സിനിമ രംഗത്തെ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന ഓപ്പൺ ഫോറങ്ങളും നടക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം മെയ് 10 നു വൈകീട്ട് സംസ്ഥാന തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ബഹു: ടി പി രാമകൃഷ്ണൻ നിർവഹിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, നടനും നിർമാതാവുമായ പ്രകാശ് ബാര, ശ്രദ്ധേയമായ സിനിമ ഉയരെ യുടെ സംവിധായകൻ മനു അശോക്, നടി ദേവിക സഞ്ജയ്,കേരളം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജി.പി രാമചന്ദ്രന്‍, കവി കല്പറ്റ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

മൂന്ന് ദിവസങ്ങളിലായി ഓപ്പൺ ഫോറത്തിലും ചർച്ചകളിലും വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രശസ്ത സിനിമ പ്രവർത്തകർ പങ്കെടുക്കും. ഡെലിഗേറ്റ് പാസ്സുകൾക്കും മറ്റു വിവരങ്ങൾക്കും  9495162892, 9846196278, 9447543747 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *