മീകച്ച പ്രൊജക്റ്റുകൾ തെരഞ്ഞെടുക്കുന്നു.

2018-19 അക്കാദമിക വർഷത്തിൽ വിവിധ സർവകലാശാലകളിൽ എം. എ. മലയാളം കോഴ്സിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട മികച്ച ബിരുദാനന്തരബിരുദ പ്രൊജക്റ്റുകൾക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവർമെന്റ് സംസ്കൃത കോളേജ് മലയാളവിഭാഗം പുരസ്കാരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പ്രബന്ധങ്ങൾ ഒക്ടോബറിൽ നടക്കുന്ന പ്രത്യേക സെമിനാറിൽ അവതരിപ്പിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രബന്ധങ്ങളും ഓൺലൈനായി പ്രസിദ്ധീകരിക്കും. മികച്ച പ്രബന്ധങ്ങളുടെ എഡിറ്റഡ് രൂപം അച്ചടിരൂപത്തിലും പ്രസിദ്ധീകരിക്കും.
ഇതിനായുള്ള അപേക്ഷകൾ പ്രബന്ധങ്ങളുടെ സോഫ്റ്റ് കോപ്പിയോടൊപ്പം ഓൺ ലൈനായി ഇപ്പോൾ സമർപ്പിക്കാം. ടെക്സ്റ്റ് ഡോക്യുമെന്റായോ പിഡിഎഫ് രൂപത്തിലോ പ്രബന്ധങ്ങൾ സമർപ്പിക്കാവുന്നതാണ്. വകുപ്പ് അധ്യക്ഷന്മാരുടെ സാക്ഷ്യപത്രവും കൂടെ അപ്‌ലോഡ് ചെയ്യണം. വിദൂരവിദ്യാഭ്യാസവിഭാഗം വഴി എം. എ. പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം.
അപേക്ഷ നൽകേണ്ട അവസാന തീയതി  2019 സെപ്റ്റംബർ 20.
അപേക്ഷ സമർപ്പിക്കേണ്ട വെബ്ബ് ലിങ്ക്: http://sngscollege.org/pgproject
ഇമെയിൽ വിലാസം: sngsmalayalam@gmail.com

അദ്ധ്യക്ഷൻ, മലയാളവിഭാഗം, ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളേജ് പട്ടാമ്പി.

Leave a Reply

Your email address will not be published. Required fields are marked *