Friday, July 1, 2022

കുഴൂർ വിത്സന്റെ “മരയാള”മെത്തുന്നു

കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ വിദേശഭാഷകളിൽ, “Treemagination” എന്ന പേരിൽ, മരം ഇതിവൃത്തമാവുന്ന കവിതാ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒടുവിൽ, കവിയുടെ മാതൃഭാഷയിലും മരങ്ങൾ സംസാരിക്കാനൊരുങ്ങുകയാണ്. ‘മരയാളത്തിനൊപ്പം’, മലയാളത്തിന് പുതിയൊരു പ്രസാധകസംഘത്തെ കൂടി ലഭിക്കുന്നുവെന്ന ഇരട്ടി മധുരവും പുസ്തകത്തിനുണ്ട്. ആത്മ ഓൺലൈനിന്റെ പ്രസാധനസംരംഭമായ “ആൽക്കെമി ബുക്ക്സാ”ണ് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ അരങ്ങേറിയ “ട്രീ ഫെസ്റ്റിവലി”ന് അനുബന്ധമായി, പരിസ്ഥിതി പ്രവർത്തകയായ കുന്ദലത ദൊലാക്കിയയും, സംഗീത-യോഗ മാസ്റ്ററായ എബ്രഹാം സേവ്യറും ചേർന്നാണ് കവർ പ്രകാശനം നിർവഹിച്ചത്. കുഴൂർ വിത്സന്റെ ആത്മസുഹൃത്തും എഴുത്തുകാരനുമായ സി.എസ് രാജേഷും കവർ ചിത്രപ്രകാശനത്തിന്റെ ഭാഗമായി. രാജൻ സി.എച്ച്, ബിജു ഇബ്രാഹിം, നിലീന ഡി.എസ്, രാജേഷ് ചിത്തിര, ഷാജു വി.വി, ഇന്ദുലേഖ പരമേശ്വരൻ, ശ്രീജിത്ത്‌ വർമ, സുരേഷ് നാരായണൻ, സുകുമാരൻ ചാലിഗദ്ധ, വിമീഷ് മണിയൂർ, വിടി ജയദേവൻ, ജോളി ചിറയത്ത്, അഭിരാമി എസ്.ആർ, ശ്രീശോഭ് യു.എസ്, സുബിൻ അമ്പിത്തറയിൽ, പ്രസന്ന ആര്യൻ, ജിയോ ബേബി, പി. ജിംഷാർ, അരുൺ ടി വിജയൻ, ജീജ വി.കെ, ഷജീർ, ഷീല ടോമി, സേതുമോൻ ചിറ്റേത്ത്, ജയകൃഷ്ണൻ വല്ലപ്പുഴ, കെ. കൃഷ്ണകുമാർ, മീര ശോഭന, ഷാജി ഹനീഫ്, നന്ദനൻ മുള്ളമ്പത്ത്, ഷമീന ബീഗം ഫലഖ്, സിറ റാസി, നിഷ നാരായണൻ, രാധാകൃഷ്ണൻ പെരുമ്പല, ഉമേഷ്‌ വള്ളിക്കുന്ന്, സിന്ധു കെ.വി, കസ്തൂരി ഭായ്, ബിനുരാജ് കുഴൂർ, രാമചന്ദ്രൻ വെട്ടിക്കാട്ട്, അമ്പിളി ഓമനക്കുട്ടൻ, ശ്രീജിത്ത്‌ അരിയല്ലൂർ, അലീന, രതീഷ് കൃഷ്ണ, രഘു മാഷ്, ടി.പി അനിൽകുമാർ, സുബൈദ വി.കെ, മധു ബി.ജി, അരുൺ സമുദ്ര, അക്ബർ, ജിനിൽ മലയാറ്റിൽ, ശാന്തി ജോസഫ്, സുജിത് കൽഹാരം, ടോം മുളംതുരുത്തി, പ്രതീഷ് നാരായണൻ, അഭിലാഷ് എടപ്പാൾ, സേതുലക്ഷ്മി സി, ഐശ്വര്യ സനീഷ്, രേഷ്മ സി, നിധിൻ വി.എൻ, ശ്രീജിത്ത്‌ കാഞ്ഞിലശ്ശേരി, ഇമ്മാനുവൽ, സുനിത പി.എം, ദിവ്യ അനു അന്തിക്കാട്, റോബിൻ എഴുത്തുപുര, ടോണി, നിക്‌സൺ പി ഗോപാൽ, സുരേഷ് കൂവാട്ട്, രാകേഷ് കോതമംഗലം, രൺജു കളരിപ്പുരക്കൽ, പ്രവീൺ ഈങ്ങമണ്ണ എന്നിവരടക്കം നിരവധി പേർ ഓൺലൈനിലൂടെ കവർ പ്രകാശനത്തിന്റെ ഭാഗമായി.

spot_img

Related Articles

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ "മലക്കാരി", പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീമതി ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ...

രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും

രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...

ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി

യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...
spot_img

Latest Articles