പ്രേക്ഷകരെ ചിരിപ്പിക്കാൻ മൂന്നാമതും നാദിർഷ: ‘മേരാനാം ഷാജി’യുടെ ടീസര്‍ കാണാം

നാദിർഷ ചിത്രം ‘മേരാനാം ഷാജി’യുടെ ടീസര്‍ എത്തി. ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മേരാനാം ഷാജി’. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടൈനറായ സിനിമ കേരളത്തിലെ മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള ‘ഷാജി’ എന്ന് പേരുള്ളവരുടെ കഥ പറയുന്നു. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജുവും എറണാകുളത്തുള്ള ഷാജിയായി ആസിഫ് അലിയും കോഴിക്കോടുള്ള ഷാജിയായി ബിജുമേനോനും ആണ് എത്തുന്നത്. ചിത്രം തിയേറ്ററിൽ എത്താനൊരുങ്ങുമ്പോൾ നർമ്മത്തിന്റെ അകമ്പടിയുള്ള മികച്ച ചിത്രമാകുമെന്നു പ്രതീക്ഷിക്കാം.

ചിരിപ്പിക്കാൻ വരുന്ന സംവിധായകൻ അതാണ് നാദിർഷയ്ക്ക് പ്രേക്ഷകർ നൽകിയ പേര്. പൊട്ടിച്ചിരിപ്പിച്ചും പാട്ടുകൾ എഴുതിയും പ്രേക്ഷക മനസ്സ് കീഴടക്കിയ നാദിർഷ എന്ന കലാകാരൻ സംവിധായകനായപ്പോൾ മലയാളത്തിന് ലഭിച്ചത് ‘അമർ അക്ബർ അന്തോണി’യും ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും’ പോലത്തെ മികച്ച രണ്ടു കോമഡി സിനിമകളാണ്. മലയാളത്തിലെ ലീഡിങ് റോളിലുള്ള മൂന്ന് യുവതാരങ്ങളെ മുൻ നിർത്തി എടുത്ത ആദ്യ സിനിമയുടെ വിജയം നൽകിയ ധൈര്യം രണ്ടാമതെടുക്കുന്ന സിനിമയുടെ വിജയത്തിലും കാണാനായി. ആരും എടുക്കാത്ത ഒരു പുതുമുഖ താരത്തെ വച്ചുള്ള ഒരു സിനിമയെന്ന റിസ്ക് എടുത്ത നാദിർഷ എന്ന സംവിധായകന്റെ യാഥാർത്ഥ വിജയം തന്നെയായിരുന്നു ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ’.

Leave a Reply

Your email address will not be published. Required fields are marked *