ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ച് മൂകാഭിനയ ശില്പശാല

ദേശീയ മൈം ഫെസ്റ്റിവലിനോടനുബന്ധിച്ച് മെയ്‌ 11, 12 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന മൂകാഭിനയ ശില്പശാലയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പതിനാറിനും നാല്പതിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.
100 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന അൻപത് പേർക്കാണ് പ്രവേശനം.
നാഷണൽ മൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പത്മശ്രീ നിരഞ്ജൻ ഗോസ്വാമി നയിക്കുന്ന ശില്പശാലയിൽ  ഡോ.സദാനന്ദ സിംഗ്, അഡ്വ: എസ് ശ്രീകുമാർ, പ്രമോദ് പയ്യന്നൂർ, പീശപ്പിള്ളി രാജീവൻ, ഡോ.ഗൗതം എന്നിവരും ക്ലാസുകൾ നയിക്കും. മൈം ആൻഡ് ബോഡി ലാംഗ്വേജ്, നോൺ വെർബൽ ആക്ട്, തിയ്യേറ്റർ ആൻഡ് വിഷ്വൽ മീഡിയ, കഥകളി, ആയോധന കല എന്നീ വിഷയങ്ങൾ ഉൾപ്പെട്ടതാണ് ശില്പശാല.

ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക്
04712321747, 9995484148 എന്നീ നമ്പറുകളിലോ bharatbhavankerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *