Homeവിദ്യാഭ്യാസം /തൊഴിൽEducationജയിച്ചവരെ അഭിനന്ദിച്ചോളൂ, തോറ്റവരെ കാണാതെ പോവരുത്

ജയിച്ചവരെ അഭിനന്ദിച്ചോളൂ, തോറ്റവരെ കാണാതെ പോവരുത്

Published on

spot_imgspot_img

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ഒരു ചടങ്ങിൽ, പ്രൊഫസർ എം എൻ വിജയൻ മാഷ്‌ നടത്തിയ ഒരു പ്രസംഗത്തിൽ നിന്നും.

” ഈ മീറ്റിങ്ങിൽ വന്നിരിക്കുന്ന കുട്ടികൾ വിജയികളായി സമ്മാനം വാങ്ങാൻ വന്നിരിക്കുന്നവരാണ്, നല്ല കാര്യം.

പക്ഷെ, സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്.
ഇവിടെ വരാത്ത കുട്ടികളുണ്ട്,
പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്,
കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്.

ഇത് നമ്മുടെ വെളിച്ചത്തിന്റെ ഒരു മറുപുറമാണ്.

ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട്.

ജയിച്ചവരെ കാണുമ്പോൾ, തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്.

ഞാൻ ജോലി ചെയ്തിരുന്ന തലശ്ശേരി ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും, വേണ്ടത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു’മണ്ടനാണ്’ ചങ്ങമ്പുഴ.

പക്ഷെ, അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം !

ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.

SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.

ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്.

ജയിച്ചു വരുന്ന വിദ്യാർഥികൾക്കൊപ്പം തന്നെ, ജീവിതത്തിൽ പരാജയം സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം…”

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this