ബരീ വന്നു കാണീ മ്മടെ ബൂത്ത്‌

കോഴിക്കോട്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ അടുത്ത് മനസിലാക്കാൻ പോളിംഗ് ബൂത്തിന്റെ പ്രവർത്തന മോഡൽ ഇന്ന് (മാർച്ച്‌ പതിനേഴാം തീയതി) കോഴിക്കോട് നഗരത്തിന്റെ പല ഭാഗങ്ങളിൽ സജീകരിക്കുകയാണ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ VVPAT എന്നിവയുടെ പ്രവർത്തങ്ങൾ നേരിട്ട് മനസ്സിലാക്കാനും സംശയ ദുരീകരണത്തിനും ഈ മോഡൽ പോളിംഗ് ബൂത്തുകളിൽ സൗകര്യം ഉണ്ടാവും. ഇന്ന് വൈകിട്ട് 4:30 മുതൽ 7:00 മണിവരെ മാനാഞ്ചിറ, പാളയം, ബീച്ച്, ഫോക്കസ് മാൾ എന്നിവടങ്ങളിൽ സജ്ജമാക്കിയിരിക്കുന്ന മോഡൽ പോളിംഗ് ബൂത്തുകൾ സന്ദർശിക്കാൻ പൊതു ജങ്ങൾക്കു അവസരം ഉണ്ടാക്കും.
ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരുകയാണ്.. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിനായി നമുക്ക് ഒന്നായി ഒരുങ്ങാം.

#ഇതാണ് ഞങ്ങ പറഞ്ഞ ബൂത്ത്‌ !

കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *