മോഹൻലാലിന്റെ ജീവചരിത്രം “മുഖരാഗം” ഒരുങ്ങുന്നു; പിറന്നാൾ ദിനത്തിൽ സന്തോഷം പങ്കുവച്ച്‌ താരം

പിറന്നാൾ ദിനത്തിൽ ആരാധകർക്ക്‌ സന്തോഷവാർത്തയുമായി നടൻ മോഹൻലാൽ. ജീവചരിത്രം പൂർത്തിയാകുന്നു എന്ന വാർത്തയാണ്‌ താരം ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചത്‌.

‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം ‐ മോഹൻലാൽ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *