Monday, September 28, 2020
Home സാഹിത്യം BOOK RELEASE 'മൊഴിയാളം’ പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു

‘മൊഴിയാളം’ പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു

പത്രപ്രവര്‍ത്തകനായ ഷജില്‍ കുമാര്‍ എഴുതിയ ജില്ലയിലെ 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ ‘മൊഴിയാളം’ പുസ്തകം ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പട്ടികജാതി –  പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ – നിയമ – സംസ്‌കാരിക – പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രകാശനം ചെയ്തു.  മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. പൊതുപ്രവര്‍ത്തന രംഗത്തും കലാ – സാഹിത്യരംഗത്തും നിരവധി സംഭാവനകള്‍ ചെയ്തവരെ അടുത്തറിയുന്നതിനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പുസ്തകത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന രീതിയില്‍ ജില്ലയില്‍ നടത്തിയ ഒാരോ ഇടപെടലുകള്‍ പുസ്തകത്തില്‍ താനും ഭാഗമാവാന്‍ ഇടയാക്കിയതായി മന്ത്രി പറഞ്ഞു. അഞ്ചു മക്കളെ പോറ്റാന്‍ സാഹചര്യങ്ങളോട് പോരാടിയ അച്ഛന്റെയും അമ്മയുടെയും ജീവിതവും കുടിയിറക്കപ്പെടേണ്ടി വന്ന പഴയകാലത്തെ ജീവിതത്തെയും വൈകാരികമായി വീണ്ടെടുത്താണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയ – സാഹിത്യ – സാമൂഹിക രംഗങ്ങളില്‍ ആഴത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച പാലക്കാട് ജീവിച്ച 21 പ്രമുഖ വ്യക്തികളെയാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. അവരുടെ കര്‍മ്മശേഷിയും സര്‍ഗ്ഗാത്മകതയും എങ്ങനെ രൂപപ്പെട്ടു എന്നുള്ള അന്വേഷണമാണ് പുസ്തകം. മഹാകവി അക്കിത്തം മുതല്‍ കെ. ശങ്കരനാരായണന്‍,  ടി.എന്‍. ശേഷന്‍,  മന്ത്രി എ.കെ. ബാലന്‍, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍, ആഷാ മേനോന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ കടന്നുവന്ന വഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം കേരള സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .

കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പരിപാടിയില്‍ അധ്യക്ഷനായി. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍. അജയന്‍, എം.കെ. വെങ്കടകൃഷ്ണന്‍,  കല്ലൂര്‍ രാമന്‍കുട്ടി, സുരേഷ് ഹരിഹരന്‍, എസ്. അമല്‍രാജ്, എ.കെ. ചന്ദ്രന്‍കുട്ടി, എം. സുരേന്ദ്രന്‍, ഡോ. കെ.പി. മോഹനന്‍, ജ്യോതിഭായ് പരിയാടത്ത്, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

athma design jobs Web 02

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: