Monday, June 21, 2021

അഖില രവിയുടെ ചിത്രപ്രദർശനം – മുഖങ്ങൾ

മുഖങ്ങൾ എന്ന പേരിൽ  കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു.  അക്രിലിക് പെയ്ന്റിംഗും ഓയിൽ പെയ്ന്റിംഗും ഏറെ ഇഷ്ടപ്പെടുന്ന അഖിലയുടെ മുഖങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.  ചിത്രശലഭവും മിഴികളും അതിമനോഹരമായി ഒരു ഫ്രെയ്മിൽ സന്നിവേശിപ്പിച്ച ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്. രൂപം എന്നതിലുപരി വർണവിന്യാസങ്ങളിലൂടെ ഒരുക്കുന്ന ഭാവങ്ങളാണ് കാൻവാസിൽ മുഖങ്ങൾ സൃഷ്ടിക്കുന്നത്.  കവിയും ചിത്രകാരനുമായ യു.കെ.രാഘവൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 23 ന് ചിത്രകാരൻ മദനൻ പ്രദർശനത്തിന്റെ  ഉദ്ഘാടനം നിർവഹിച്ചു. പ്രദർശനം ആഗസ്റ്റ് 25 ന് അവസാനിക്കും.

Related Articles

പേസ്മേക്കറുമായി കൈലാസത്തിൽ

സുഖ്ദേവ് കെ.എസ് കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണ്. അങ്ങനെ ആകുമ്പോൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നടുക്കത്ത് നാരായണൻ നമ്പൂതിരി എന്ന അതുല്യ കലാകാരന്റെ ലോക് ഡൗൺ വിശേഷങ്ങളും പ്രധാനപ്പെട്ടവയാണ്... പാരമ്പര്യ രീതികളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം ഉപാധികൾ...

ശിശുദിനാഘോഷം: ക്ലേ മോഡലിങ് മത്സരം

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ശിശുദിനാഘോഷത്തോടനുബന്ധിച്ചു " ക്ലേ മോഡലിങ് മത്സരം" സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ  9.30 മണിക്ക് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ആംഫി തീയേറ്ററിൽ വെച്ചു മത്സരം ഉദ്ഘാടനംചെയ്യുന്നു  . കാറ്റഗറി...

ഭിന്നശേഷി സൗഹൃദ ലക്ഷ്യവുമായാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്: മുഖ്യമന്ത്രി

ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat