മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡ് ടി.ഡി. രാമകൃഷ്ണന്

പാലക്കാട്: മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് നൽകിവരുന്ന മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക അവാർഡ് ടി.ഡി. രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനാണ് പുരസ്കാരം. 25,000 രൂപയും ചിത്രകാരൻ ഷഡാന നൻ ആനിക്കത്ത് രൂപകല്പന ചെയ്ത ശില്പവും ആദരപത്രവുമാണ് അവാർഡ്. ജൂൺ 8-ന് വൈകിട്ട് നാലിന് മുണ്ടൂർ കെ.എ.വി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.മുകുന്ദൻ പുരസ്കാരം സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *