മനസ്സ് നാടകോത്സവം ആരംഭിച്ചു

തിരുവനന്തപുരം: ‘മനസ്സിന്റെ’ സംഘാടനത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന അഞ്ചാമത് നാടകോത്സവത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ സാനിധ്യത്തില്‍ നാടക-ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ നിര്‍വഹിച്ചു. ”എന്നും ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച കലാരൂപമാണ് നാടകമെന്നും , സമൂഹതിന്മകളോടുള്ള പ്രതിരോധത്തിന്റെ കാവലാളുകളാവണം കലാകാരന്മാരെന്നും” പ്രമോദ് പറഞ്ഞു.

മനസ്സിന്റെ പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.രാജു നാടക സംഘത്തേയും വേട്ടക്കുളം ശിവാനന്ദനെയും ആദരിച്ചു. ചലച്ചിത്ര നടന്‍ കൊച്ചു പ്രേമന്‍ മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ സെക്രട്ടറി കരുംകുളം ബാബു, വൈസ് പ്രസിഡന്റ് എസ്. ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വേറിട്ടകാഴ്ചകള്‍ എന്ന നാടകം അരങ്ങേറി . നവംബര്‍ 26 വരെ വൈകുന്നേരങ്ങളില്‍ 6.30 മുതല്‍ സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് നാടകാവതരണങ്ങളും സൗജന്യ പ്രദര്‍ശനമായി തലസ്ഥാനത്തെ തീര്‍ത്ഥപാദമണ്ഡപത്തില്‍ അരങ്ങേറും .

Leave a Reply

Your email address will not be published. Required fields are marked *