ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നടി നഡ്ജ റെജിന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്:

ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നടി നഡ്ജ റെജിന്‍(87) അന്തരിച്ചു. സെര്‍ബിയന്‍ നടിയായ നഡ്ജ വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്നാണ് മരണപ്പെട്ടത്. രണ്ട് ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ അഭിനേതാവിന്റെ മരണം 007 ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

1963-ല്‍ ‘ഫ്രം റഷ്യ വിത്ത് ലൗ’ എന്ന ചിത്രത്തില്‍ നഡ്ജ എം ഐ 6 സ്റ്റേഷന്‍ ബോസസിന്റെ വേഷത്തില്‍ അഭിനയിച്ചു. ഒരു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ ഗോള്‍ഡ് ഫിംഗറില്‍ സീന്‍ കോണറിക്കൊപ്പവും അവര്‍ വേഷമിട്ടു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ജനിച്ച നഡ്ജ, ജര്‍മനിയില്‍ അഭിനയ കരിയര്‍ ആരംഭിച്ച ശേഷം 1950-ല്‍ ബ്രിട്ടനിലേക്കു കുടിയേറുകയായിരുന്നു.

‘ഫ്രം റഷ്യ വിത്ത് ലൗ’വില്‍ അഭിനയിക്കുന്നതിനുമുമ്പ് അവര്‍ നിരവധി ബ്രിട്ടീഷ് ചിത്രങ്ങളില്‍ വേഷമിട്ടു. 1980കളില്‍ അഭിനയം നിര്‍ത്തിയ നഡ്ജ സഹോദരി ജെലീനയോടൊപ്പം ചേര്‍ന്ന് ഒരു പബ്ലിഷിങ് കമ്പനി ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *