കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ ദേശീയനാടകശില്പശാല

കോഴിക്കോട്: ഗവ: ആര്‍ട്‌സ് & സയന്‍സ് കോളേജ് മലയാളവിഭാഗവും, പിലാത്തറ പടവ് ക്രിയേറ്റിവ് തിയേറ്റര്‍ ഗ്രൂപ്പും സംയുക്തമായി ദേശീയനാടകശില്പശാല ഒരുക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന ദേശീയനാടകശില്പശാല കോഴിക്കോട് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ നടക്കും. അറീന എന്നുപേരിട്ടിരിക്കുന്ന ശില്പശാല ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ 29 ശനിയാഴ്ച, കോഴിക്കോട് ഗ്രാമ്പു തിയേറ്റര്‍ ജയപ്രകാശ് കുളൂര്‍ സംവിധാനം ചെയ്യുന്ന ഇളനീര്‍ അവതരിപ്പിക്കും. തുടര്‍ന്ന് 9 മണിക്ക് ഈണവും രാഗവും താളവും ഒത്തുചേരുന്ന കൂട്ടപ്പാട്ട് (ജിങ്കാ മലായിക്ക) ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *