ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻട്രൂത്ത്, മലബാറിലെ പ്രമുഖ സ്വർണ്ണാഭരണ സ്ഥാപനമായ ദിയാ ഗോൾഡ് ആന്റ് ഡയമൺസിന്റെ സഹകരണത്തോടെ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈൽ ഫോണിലും, ക്യാമറയിലും പകർത്തിയ ഫോട്ടോകൾ ജൂണ്‍ 5 മുതൽ 25 വരെ സമർപ്പിക്കാവുന്നതാണ്. പരിസ്ഥിതി വിഷയം ആധാരമാക്കിയുള്ള ചിത്രങ്ങൾക്കാണ് അവാര്‍ഡ് നല്‍കുക. ഫോട്ടോക്ക് ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്.

സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട് സ്ഥാനത്തിന് സ്വർണ്ണ നാണയവും, ശില്പവും അടിങ്ങിയതാണ് അവാർഡ്. കൂടാതെ പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോക്കും പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും ശില്പവും നല്‍കും. പ്രായഭേദമെന്യേ ആർക്കും മത്സരത്തില്‍ പങ്കെടുക്കാം. indiantruthpba@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫോട്ടോയും വിവരങ്ങളും അയക്കേണ്ടതാണ്. മത്സരാര്‍ത്ഥി തന്നെ എടുത്തതും, പരിസ്ഥിതിയുമായുള്ള ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Brightness), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്‌. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത്‌ മത്സരത്തിന്‌ പരിഗണിക്കുന്നതല്ല. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw /JPEG) സമര്‍പ്പിക്കേണ്ടതാണ്. ജൂണ്‍ 25 ന് വൈകുന്നേരം 5 മണിക്ക്‌ മുന്‍പായി ഇമെയില്‍ ചെയ്യണം.

ഫോൺ: 9495760315, 9539888188

Leave a Reply

Your email address will not be published. Required fields are marked *