Homeസിനിമനയന സൂര്യന് അന്ത്യാഞ്ജലി; സംസ്കാരം നാളെ

നയന സൂര്യന് അന്ത്യാഞ്ജലി; സംസ്കാരം നാളെ

Published on

spot_imgspot_img

തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്‍റെ സന്തത സഹചാരിയും ദീർഘനാൾ സംവിധാന സഹായിയും ആയിരുന്ന നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും യാത്രാമൊഴി. നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സംസ്ക്കാരം നാളെ സ്വദേശമായ ആലപ്പാട് നടക്കും.

ലെനിൻ രാജേന്ദ്രൻ വിടവാങ്ങി 41 ദിവസം പിന്നിടുമ്പോൾ തന്‍റെ ഇരുപത്തിയൊൻപതാം പിറന്നാൾ ദിനത്തിലാണ് നയനയും യാത്രയായത്. ഇന്നലെ അർദ്ധരാത്രി വഴുതക്കാട്ടെ വീട്ടുമുറിയിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയിലെ ‘പക്ഷിയുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തു. കമൽ, ഡോക്ടർ ബിജു, ജീത്തു ജോസഫ് എന്നിവർക്കൊപ്പവും സംവിധാന സഹായിയിരുന്നു. നിരവധി പരസ്യചിത്രങ്ങളും സ്റ്റേജ് ഷോകളും നയന ഒരുക്കിയിട്ടുണ്ട്.

നയന ലെനിൻ രാജേന്ദ്രൻ സിനിമകളുടെ കടുത്ത ആരാധികയായിരുന്നു. മീനമാസത്തിലെ സൂര്യനോടുള്ള ഇഷ്ടമാണ് പേരിൽ സൂര്യൻ ചേർക്കാനുള്ള കാരണം. മകരമഞ്ഞ് മുതൽ ലെനിൻ സിനിമകളുടെ സഹായിയായിരുന്നു. തിരുവനന്തപുരത്തെ ബദൽ സിനിമാ കൂട്ടായ്മകളിലും ഐഎഫ്എഫ്കെ വേദികളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമായിരുന്നു നയന.

(കടപ്പാട്)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this