പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌് നയിക്കുന്ന പുകവലിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ടുകളും ആരോഗ്യവകുപ്പിന്റെ രേഖകളും വിശദമായി പരിശോധിച്ചാണ‌് വിധിയെഴുതിയത‌്.

കോട്ടയം ബിസിഎം കോളേജ‌് അധ്യാപികയായിരുന്ന പ്രൊഫ. മോനമ്മ കോക്കാടിന്റെ പരാതിയിലാണ‌് സുപ്രധാന വിധിവന്നത‌്. ട്രെയിൻ യാത്രയിൽ പുകവലി ശല്യമായതോടെയാണ‌് അവർ കോടതിയെ സമീപിച്ചത‌്. മോനമ്മ കോക്കാട‌്, കെ രാമകൃഷ‌്ണൻ എന്നിവരുടെ പരാതിയാണ‌് ചീഫ‌് ജസ‌്റ്റിസ‌് എ ആർ ലക്ഷ‌്മണൻ, ജസ‌്റ്റിസ‌് കെ നാരായണക്കുറുപ്പ‌് എന്നിവരുടെ ഡിവിഷൻ ബെഞ്ചിന‌് മുന്നിലെത്തിയത‌്.
പൊതുസ്ഥലങ്ങളിലെ പുകവലി ഭരണഘടനാ വിരുദ്ധവും 21 -ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന‌് കണ്ടെത്തിയായിരുന്നു വിധി.

ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മറ്റൊരാളുടെ ജീവനോ സ്വാതന്ത്ര്യമോ നിയമപരമായല്ലാതെ തടസ്സപ്പെടുത്താനാകില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ‌് കോടതി ഉത്തരവു പുറപ്പെടുവിച്ചത‌്.

Leave a Reply

Your email address will not be published. Required fields are marked *