നോർക്ക റൂട്ട്സ് നൈപുണ്യ പരിശീലനം

വിദേശ തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നിവയിൽ നോർക്ക റൂട്ട്സ് മുഖേന നൈപുണ്യ പരിശീലനം നൽകും.

ഏതെങ്കിലും സയൻസ് വിഷയത്തിൽ ബിരുദവും അല്ലെങ്കിൽ എഞ്ചിനിയറിംങ് ബിരുദം/ഡിപ്ലോമ ഉളളവർക്ക് പ്രവേശനം ലഭിക്കും. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന് 23,600 രൂപയും, ഫുൾസ്റ്റാക്ക് ഡെവലപ്പറിന് 14,400 രൂപയും, ഡാറ്റാ സയൻസ് & അനലിറ്റിക്സിന് 29,500 രൂപയുമാണ് കോഴ്സ് ഫീസ്. കോഴ്സ് ഫീസിന്റെ 75% നോർക്ക റൂട്ട്സ്‌ വഹിക്കും.

രണ്ട് മാസമാണ് കോഴ്സുകളുടെ കാലാവധി. കോഴ്സുകളിലേയ്ക്ക് ഒക്ടോബർ ഏഴ് വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
താൽപ്പര്യമുളളവർ നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) ലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *