Homeലേഖനങ്ങൾഓടുന്നോൻ ഓടിത്തുടങ്ങുന്നു...

ഓടുന്നോൻ ഓടിത്തുടങ്ങുന്നു…

Published on

spot_imgspot_img


സോമൻ പൂക്കാട്
നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത “ഒടുന്നോൻ’ എന്ന സിനിമയെക്കുറിച്ച്‌ ഇതിനകം തന്നെ വിവിധ ആംഗിളുകളിൽ നിരവധി പേര് എഴുതിക്കഴിഞ്ഞു. പ്രിവ്യു ഷോ കണ്ടു ആവേശം മൂത്തെഴുതിയവരായിരുന്നു മിക്കവരും. നൗഷാദിനെയും സഹപ്രവർത്തകരെയും ആശിർവദിച്ചും അഭിനന്ദിച്ചും സിനിമയുടെ വിജയത്തിനായി കൊതിച്ചെഴുതിയവരും ചില്ലറയല്ല. അങ്ങനെ ഒരു നാടിൻറെ സ്പന്ദനമായി ‘ഒടുന്നോൻ’ സംസാരവിഷയമായ സന്ദർഭത്തിലാണ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ ആ സിനിമയുടെ നായകനും, നായികയും, സംവിധായകനും, പ്രൊഡ്യൂസറും, ലൊക്കേഷൻ ഡിസൈനറും കുറെ അഭ്യുദയകാംക്ഷികളും ഇറങ്ങിപ്പുറപ്പെട്ടതായ വാർത്ത വരുന്നത്.
എന്തുകൊണ്ടും സവിശേഷമായൊരു പിറവിയും വളർച്ചയും തുടർച്ചയുമാണ് ‘ഒടുന്നോൻ’ എന്ന കാര്യത്തിൽ അതിന്റെ അണിയറ പ്രവർത്തകർക്ക് ഇപ്പോഴേ അഭിമാനിക്കാം. സിനിമ തിയറ്ററിൽ എത്തുന്നതിനുമുമ്പേ അതിന്റെ സംവിധായകനെ തേടി ശ്രദ്ധേയമായൊരു പുരസ്കാരവും എത്തി. വലിയ ബാനറോ വിലപിടിപ്പുള്ള താരങ്ങളോ ഇല്ലാതെ ഒരു പടം വിജയിപ്പിച്ചെടുക്കുകയെന്നത് ചെറിയ കാര്യമല്ല എന്നുള്ള തിരിച്ചറിവ് അണിയറ പ്രവർത്തകർക്കുണ്ട് എന്നുള്ളത് പാതി വിജയം കൈവരിച്ചതിന് തുല്യമാണ്. നാളെ റിലീസിനെത്തുന്ന സിനിമ ഒരു വൻ വിജയമായി മാറട്ടെയെന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആദ്യമേ ആശംസിക്കട്ടെ.. ഒന്ന് രണ്ടുതവണ റീലീസിങ് തിയതി മാറ്റിവെച്ച ഒടുന്നോൻ ‘നാളെ വെള്ളിയാഴ്ച ‘ റിലീസാകുമ്പോൾ സിനിമ പ്രവർത്തകരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കൂട്ടം കലാകാരന്മാരുടെ തലക്കുറി മാറ്റിവരയ്ക്കുന്ന ഒന്നാകണം. അങ്ങനെ സംഭവിച്ച ചരിത്രം ഏറെയുണ്ട് മലയാള സിനിമയിൽ.
എന്റെ ഒപ്പം നാടകപ്രവർത്തനം നടത്തിയ എനിക്കേറെ പരിചയമുള്ള ഒട്ടേറെ പേരുണ്ട് ഓടുന്നവന്റെ അരങ്ങിലും അണിയറയിലുമായി. അതിനാൽ നാടകപ്രവർത്തകൻ എന്ന നിലയിൽ ‘ഒരു നാടക കാലത്തിന്റെ’ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത് എന്നുപറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. പൊയ്പോയ ഒരു കാലത്തിന്റെ വീണ്ടെടുപ്പാണിത് എന്നും പറയാം. പഴയ നാടക സുഹൃത്തുക്കളുടെ ഓരോ നവ ഉദ്യമങ്ങളും എന്നെ ഏറെ ആഹ്ളാദഭരിതമാക്കാറുണ്ട്. മനു അശോകന്റെ ‘ഉയരെ’ റീലീസായപ്പോഴും, വിനീഷ് ആരാധ്യയുടെ ‘പത്മവ്യൂഹത്തിലെ അഭിമന്യു’ ഇറങ്ങിയപ്പോഴും സുവീരന്റെ സിനിമ വാർത്തകൾ വരുമ്പോഴും ഇതേ പോലെ നാടക ഓർമ്മകൾ കടന്നുവരാറുണ്ട്.
ഒരു കാലത്ത് നാടക അരങ്ങുകളെ ധന്യമാക്കിയ എന്റെ പ്രിയ മിത്രങ്ങളിൽ പലരുമിന്ന് ബിഗ് സ്‌ക്രീനിലും തങ്ങളുടെ കഴിവും പ്രതിഭയും തെളിയിക്കാനുള്ള ഉദ്യമത്തിലാണ് എന്നറിയുമ്പോൾ സന്തോഷം. തോന്നാറുണ്ട്. നൂറുനാടകങ്ങളിൽ പ്രാഗൽഭ്യം തെളിയിക്കുന്നതിനേക്കാൾ ഏറെ മാലോകരുടെ ശ്രദ്ധ പതിയുന്നതും ആഘോഷിക്കപ്പെടുന്നതും ഒരു സിനിമ കൊണ്ടാകും എന്നതാണ് വർത്തമാന യാഥാർഥ്യം. അതാണ് ബിഗ് സ്‌ക്രീനിന്റെ പൊളിക്കൽ അരീന. ഒറ്റ വെള്ളിയാഴ്ചകൊണ്ട് ഒരാളുടെ തലേലെഴുത്ത് മാറ്റിമറിക്കുന്ന അത്ഭുത പ്രതിഭാസമാണ് സിനിമ ഇൻഡസ്ട്രി. .സ്റ്റേജിന്റെ പരിമിതികൾ മറികടന്നുള്ള പുറം കാഴ്ചയുടെ ലോകവും വിശാലമായ കാൻവാസ് തുറന്നിടുന്ന അനന്ത സാധ്യതയും, ഉൾക്കനമുള്ളൊരു കഥ ആസ്വാദ്യകരമായി പറയാനുള്ള വഴക്കവും, ടെക്നോളജി ചൂഷണം ചെയ്യാൻ അറിവുള്ളവരുടെ സേവനവും, തിരിച്ചറിവുള്ളൊരു നിർമ്മാതാവും ഉണ്ടെങ്കിൽ സ്റ്റേജിൽ എന്നപോലെ സിനിമയിലും തങ്ങളുടെ കയ്യൊപ്പ് പതിക്കാനാവുമെന്ന് അനുഭവസ്ഥർ തെളിയിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി എന്നാണ് എനിക്ക് നൗഷാദിനെക്കുറിച്ചു തോന്നിയിട്ടുള്ളത് .
മലയാള നാടക വേദിയെ അടിമുടി മാറ്റിപ്പണിത സുവീരൻ ആദ്യമായി സംവിധാനം ചെയ്ത ‘ബ്യാരി’ ദേശിയ തലത്തിൽ തന്നെ അംഗീകാരം നേടിയ കഥ നാം മറന്നുകാണില്ല. ഭാഷപോലും ഒരു നല്ല സിനിമക്ക് അത്യാവശ്യമല്ല എന്ന് കാഴ്ചയുടെയും ബുദ്ധിയുടെയും ലോകം തുറന്നു തന്ന മികച്ച സിനിമയായിരുന്നല്ലോ അത്. കലയെ ഹൃദയത്തിലേറ്റുവാങ്ങാം, ബുദ്ധിയിലും നിറച്ച് വെക്കാം. കേരളത്തിലെ കേമ്പസ്സ് കൊലപാതകങ്ങളിൽ ഏറ്റവും നിന്ദ്യമായി കരുതുന്ന ഒരു സംഭവകഥയെ ആസ്പദമാക്കി വിനീഷ് സംവിധാനം ചെയ്ത ‘പത്മ വ്യൂഹത്തിലെ അഭിമന്യു’ ഹൃദയത്തോടാണ് ഏറെ സംവേദിച്ചതെങ്കിൽ ബുദ്ധിയും ഹൃദയവും സമം ചേർത്ത് പാകപ്പെടുത്തിയ മനു അശോക് സംവിധാനം ചെയ്ത ‘ഉയരെ’ ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി ഒരു വമ്പൻ ഹിറ്റ് സൃഷ്ടിച്ചതോടപ്പം വിമർശകരുടെ കയ്യടിയും നേടുകയുണ്ടായി. പാർവ്വതി എന്ന നടിയുടെ അനിതരസാധാരണമായ അഭിനയ മൂഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ ‘ഉയരെ’ നാളെ പ്രാദേശിക,ദേശിയ അംഗീകാരങ്ങൾ നേടികൊണ്ടുവന്നാലും അത്ഭുതപ്പെടാനാകില്ല (പ്രതീക്ഷിക്കുന്നു). ഉയരെ എന്ന സോദ്ദേശ്യ ചിത്രം മെനഞ്ഞെടുക്കുന്നതിൽ മനു അശോക് കാണിച്ച കൈവിരുതും ഹോം വർക്കും അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്. ആദ്യചുവടുവെപ്പ് വിജയപ്രദമാകുകയെന്നത് ഏതൊരു കലാകാരന്റെയും ഭാഗ്യവും അതിലുപരി പ്രതീക്ഷയുമാണ്. നൗഷാദിന്റെ സിനിമകളും നാളെത്തെ മലയാള ഫിലിം ഇൻഡസ്ട്രിയുടെ ഭാഗധേയം നിർണ്ണയിക്കില്ല എന്ന് ആർക്കാണ് പറയാനാവുക. നാളെ റിലീസിനൊരുങ്ങുന്ന ഓടുന്നോനിൽ പങ്കാളികളായ കലാകാരന്മാരിൽ പലർക്കും അതിന് സാധിക്കും എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. മിക്കവരും എന്റെ അടുത്ത കൂട്ടുകാരായതുകൊണ്ടല്ല ഇങ്ങനെയൊരു അഭിപ്രായം പങ്കിടുന്നത് സിനിമ കാണുമ്പോൾ നിങ്ങൾക്കത് ബോധ്യമാകും.
കാലം എന്റെ ജീവിതത്തെ മാറ്റിപ്പണിയാനായി പ്രവാസം തണലായി മാറിയെങ്കിലും നാടകം എന്നും എന്റെ രക്തത്തിൽ നുര പറത്തിക്കൊണ്ട് തന്നെയുണ്ടായിരുന്നു. നൗഷാദും രവികാപ്പാടും ജയയും ഹരീഷും അവരുടെ സർഗാത്മക ഭൂമികയിൽ ജീവിതത്തോട് പടവെട്ടി നിശ്ചയ ദാർഢ്യത്തോടെ കലയുടെ വഴിയിൽ തന്നെ മുന്നേറിയായതിന്റെ ഫലമായാണ് വാസ്തവത്തിൽ ‘ഒടുന്നോനിൽ സംഭവിച്ചത്, അവരുടെ ചിരകാലാഭിലാഷം പൂവണിഞ്ഞത്.
സിനിമയുടെ പ്രിവ്യു കാണാൻ. എനിക്കവസരം ഉണ്ടായില്ലെങ്കിലും കണ്ടവർ എല്ലാവരും ഉജ്ജലമായിട്ടുണ്ട് എന്നഭിപ്രായം രേഖപ്പെടുത്തി കണ്ടപ്പോൾ ചിലരിൽ നിന്നും നാം പ്രതീക്ഷിച്ചത് സംഭവിച്ചതായി മാത്രമേ തോന്നിയുള്ളൂ. ഉജ്വലനായൊരു നടനാണ് നൗഷാദ് അതുപോലെ ജയയും രവി കാപ്പാടും. ഇവരുടെയൊക്കെ അഭിനയത്തിന്റെ മികവ് നേരിൽ കണ്ടതിശയിച്ച ഒരു വ്യക്തി എന്ന നിലയിൽ അവർ പങ്കാളികളായ സിനിമയും മോശമാകാൻ തരമില്ലല്ലോ?. നൗഷാദിൽ നിന്നും ഞങ്ങളെപോലുള്ളവർ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. ഏഷ്യാനെറ്റിലെ ഒരുമിനുട്ടെങ്കിലും എന്നാൽ ഒരു വലിയ ആശയ ലോകം തുറന്നിടുന്ന ആ സോദ്ദേശ്യ പരിപാടി എത്ര എപ്പിസോഡുകൾ പിന്നിട്ടു എന്നറിയില്ല. ഓടുന്നവന്റെ എഫ് ബി പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ ഇൻബോക്സിൽ ആശയവിനിമയം നടത്താറുണ്ടെങ്കിലും റിലീസാകാൻ പോകുന്ന ഒരു സിനിമയുടെ സംവിധായകന്റെ മനോനില എനിക്ക് ഊഹിക്കാൻ കഴിയും. നല്ല തിരക്കഥകളിലൂടെ മലയാള സിനിമ ആസ്വാദകാരുടെ അഭിനന്ദനം ഏറ്റുവാങ്ങി അകാലത്തിൽ കലായവനികക്ക് പിറകേ മറഞ്ഞ ടി എ റസാഖിന്റെ പേരിലുള്ള പുരസ്‌കാരം നൗഷാദിനൊരു ഊർജ്ജമായി ഭവിക്കട്ടെയെന്നും, ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള പാതയൊരുക്കട്ടെയെന്നും ആശംസിക്കുകയാണ്.
ഉദയനാണ് താരം എന്ന സിനിമ റിലീസിംഗ് ദിവസം ആദ്യ ഷോ കാണാൻ ആൾക്കൂട്ടത്തിരിക്കുന്ന സലിം കുമാറിനെ ഓർക്കുന്നില്ലേ? അദ്ദേഹത്തിന്റെ മുഖം സ്‌ക്രീനിൽ തെളിയുമ്പോൾ ആളുകൾ ഹാർഷോന്മാദം പൊഴിക്കുമ്പോൾ അദ്ദേഹം അനുഭവിക്കുന്നൊരു ആനന്ദ കണ്ണീരുണ്ട്.. നിർവ്വതിയുണ്ട്. കണ്ണീരിൽ മഴവില്ല് തെളിയുന്നൊരു മുഖഭാവമുണ്ട്. സംവിധായകൻ ഉദയൻ അനുഭവിക്കുന്നൊരു ആത്മ സംതൃപ്തിയുണ്ട്. ജീവിതത്തിൽ പിന്നോക്കം പോയവർ ഒരു നിമിഷം ജീവിതവിജയം തിരിച്ചു പിടിച്ചു ഉയരെ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ സന്തോഷാശ്രുക്കൾ. അംഗീകരിക്കപ്പെട്ടതിന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഒരു ചുമലനക്കം ഓർക്കുന്നില്ലേ?. അതായിരിക്കും ഒടുന്നോൻ ആദ്യ ഷോ സ്‌ക്രീനിൽ മിന്നിമായുമ്പോൾ കാണികളിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാവുകയെന്ന് ഞാൻ ആത്മാർത്ഥമായി വിദൂരതയിൽ നിന്നും ആഗ്രഹിക്കുന്നു. പ്രത്യാശിക്കുന്നു,..നന്മ വരട്ടെ…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...