HomeSCHOOL KALOTHSAVAMആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

Published on

spot_imgspot_img

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ് ആർട്ട് സ്റ്റുഡിയോയുടേയും, ബഹറിൻ കേരള സമാജത്തിൻ്റെയും സഹകരണത്തോടെ ലോക മലയാളികൾക്കായി ഇവർ ഒരു ഓൺലൈൻ സ്കൂൾ യുവജനോത്സവം ഒരുക്കുകയാണ്. ലോകത്തിലെവിടയും ഉള്ള മലയാളികളായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാം എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത.എൽപി, യു.പി,ഹൈസ്കൂൾ, ഹയർ സക്കണ്ടറി എന്നീ വിഭാഗങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒക്ടോബർ 18 മുതൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങൾ ആരംഭിക്കും. ഡിസംബർ അവസാന വാരത്തിലാവും ഗ്രാൻ്റ് ഫൈനൽ  ലോകത്തിലെ മലയാളി നാടകപ്രവർത്തകർക്ക് നാടകവാർത്തകൾ പങ്ക് വയ്ക്കുന്നതിനു വേണ്ടി നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത്‌ പോയിൽക്കാവ് തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ ഇന്ന് രണ്ടായിരത്തോളം ആക്റ്റീവ് മെമ്പേർസും, പതിനായിരത്തോളം ഫോളോവേഴ്സും ഉള്ള ഒരു ഓൺലൈൻ സംരംഭമായി  മാറിയിരിക്കുന്നു. കോവിഡു കാലത്തിന്റെ തുടക്കത്തിൽ തന്നെ ആക്ട് ഓൺലൈൻ എന്ന പേരിൽ അഞ്ചു മിനിറ്റ് സമയ പരിധിയുള്ള ഏകപാത്രവീഡിയോ നാടക മത്സരം സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. എം. മുകുന്ദൻ ഫലപ്രഖ്യാപനം  നടത്തിയ ഈ മത്സരത്തിന്റെ വിധിനിർണയം നടത്തിയത് പ്രിയനന്ദനൻ, ചന്ദ്രദാസൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ആയിരുന്നു. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിലെ 22 രാജ്യങ്ങളിൽ നിന്നും എൻട്രികൾ ലഭിച്ചപ്പോൾ ഈ മത്സരം ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ  ഏകപാത്ര നാടക മത്സരമായി ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ പരിഗണന പട്ടികയിലും ഇടം പിടിച്ചു. തികച്ചും വ്യത്യസ്തമായ ഈ ആശയത്തിനു ശേഷം കുടുംബശബ്ദനാടകോത്സവം, കുട്ടികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ ഓൺലൈൻ മനോധർമ്മാഭിനയമത്സരം എന്നിവ സംഘടിപ്പിച്ചു. ഈ കോവിഡു കാലത്ത് കുട്ടികളുടെ സർഗ്ഗാത്മകത സമ്പന്നമാക്കുന്ന യൂത്ത് ഫെസ്റ്റിവലുകൾ നടത്തുവാൻ പറ്റാത്ത സാഹചര്യത്തിൽ ലോക നാടക വാർത്തകൾ അവർക്ക് വേണ്ടി ഒരു ഓൺലൈൻ യുവജനോത്സവം സംഘടിപ്പിക്കുകയാണ് ആഗോളതലത്തിൽ  നടത്തുന്ന ഈ യുവജനോത്സവത്തിന്റെ ചെയർമാൻ ബഹ്‌റൈൻ കേരളീയ സമാജം അംഗം ശ്രീ. പി . എൻ. മോഹൻരാജ് ആണ്. ശ്രീജിത്ത്‌ പൊയിൽക്കാവ് ആണ് ജനറൽ കൺവീനർ. ശ്രീ. ഗിരീഷ് കാരാടി ആണ് കൺവീനർ. വൈസ് ചെയർമാൻമാരായി ശ്രീ. സുജിത് കപില, ശ്രീ. സുനിൽ. കെ.ചെറിയാൻ ശ്രീമതി. ശീതൾ എന്നിവരും, പ്രോഗ്രാം കമ്മിറ്റി കൺവീനർ -ശ്രീ രമേശ്‌ കാവിൽ, പബ്ലിസിറ്റി   കമ്മിറ്റി കൺവീനർ  -ശ്രീ  ശശിധരൻ വെള്ളിക്കോത്ത്, രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ -ശ്രീ റംഷി, ഫിനാൻസ് കമ്മിറ്റി കൺവീനർ  -ശ്രീ മഹേഷ്‌ തുടങ്ങി 9 അംഗ ഉപദേശക സമിതി ഉൾപ്പെടെ 70 അംഗ സംഘാടക സമിതിയാണ് ഈ യുവജനോത്സവത്തിനു വേണ്ടി പ്രവർത്തിക്കുന്നത്  റെജിസ്ട്രർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10 റെജിസ്ട്രർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വാട്‌സ്ആപ്പ് ൽ മാത്രം ബന്ധപ്പെടുക

ഇന്ത്യ:+971506610426,+919847096392 ജിസിസി:++971508911292,+971502009293,  മറ്റ് രാജ്യങ്ങൾ :+919400146812

ലോക നാടക വാർത്തകൾ (LNV) ഓൺലൈൻ സ്കൂൾ കലോത്സവം മത്സര ഇനങ്ങൾ ചുവടെ.  

LP വിഭാഗം മത്സര ഇനങ്ങൾ  

1.ആംഗ്യപ്പാട്ട്  (അഭിനയ ഗാനം) (3 മിനിറ്റ് ) 2, കഥാകഥനം (3 മിനിറ്റ് ) 3.ലളിതഗാനം (5 മിനിറ്റ് ) 4.കവിതാപാരായണം(5 മിനിറ്റ് ) 5. നാടൻപാട്ട്. (5 മിനിറ്റ് ) 6.മാപ്പിളപ്പാട്ട്. (5 മിനിറ്റ് ) 7.മോണോ ആക്ട്. (5 മിനിറ്റ് ) 8. നാടോടിനൃത്തം. (5 മിനിറ്റ് ) 9. ചിത്രരചന പെൻസിൽ (60 മിനിറ്റ്) 10.ചിത്രരചന (ക്രയോൺ) (60 മിനിറ്റ്) ഇതിൽ 1, 2, 10 എന്നീ മത്സരങ്ങൾ ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് മാത്രമായിരിക്കും  

UP വിഭാഗംമത്സര ഇനങ്ങൾ

1.പെൻസിൽ ഡ്രോയിംഗ് (60മിനിറ്റ്) 2. ജലച്ചായം (60മിനിറ്റ്) 3.കഥാരചന-മലയാളം (60മിനിറ്റ്) 4. കഥാരചന -ഇംഗ്ളീഷ് (60മിനിറ്റ്) 5.കവിതാരചന-മലയാളം (60 മിനിറ്റ്‌) 6.കവിതാരചന-ഇംഗ്ലീഷ് (60 മിനിറ്റ്) 7. ലളിതഗാനം  (5 മിനിറ്റ് ) 8. നാടക ഗാനാലാപനം (5 മിനിറ്റ് ) 9.നാടൻപാട്ട്  (5 മിനിറ്റ് ) 10.മാപ്പിളപ്പാട്ട്  (5 മിനിറ്റ് ) 11.കവിതാ പാരായണം (5 മിനിറ്റ് ) 12. മോണോ ആക്ട് (5 മിനിറ്റ് ) 13.കഥാപ്രസംഗം (10 മിനിറ്റ് ) 14.പ്രസംഗം-മലയാളം (5 മിനിറ്റ് ) 15.പ്രസംഗം-ഇംഗ്ലീഷ്  (5മിനിറ്റ്) 16.ഭരതനാട്യം (10 മിനിറ്റ് ) 17. നാടോടി നൃത്തം  (5 മിനിറ്റ് )

HS വിഭാഗം മത്സര ഇനങ്ങൾ

1.പെൻസിൽ ഡ്രോയിംഗ് (90 മിനിറ്റ് ) 2. ജലഛായം (90മിനിറ്റ് ) 3.കാർട്ടൂൺ (90 മിനിറ്റ് ) 4. കഥാരചന-മലയാളം (90 മിനിറ്റ് ) 5. കഥാരചന-ഇംഗ്ളീഷ് (90 മിനിറ്റ് ) 6. കവിതാരചന-മലയാളം (90 മിനിറ്റ് ) 7.കവിതാരചന-ഇംഗ്ളീഷ് (90 മിനിറ്റ് ) 8.നാടകരചന-മലയാളം (90മിനിറ്റ്) 9.നാടകരചന-ഇംഗ്ളീഷ് (90മിനിറ്റ്) 10.  ശാസ്ത്രീയ സംഗീതം   (10 മിനിറ്റ് ) 11.ലളിതഗാനം (5 മിനിറ്റ് ) 12. നാടക ഗാനാലാപനം  (5 മിനിറ്റ് ) 13. നാടൻപാട്ട് (5 മിനിറ്റ് ) 14.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 15. കവിതാ പാരായണം (5 മിനിറ്റ് ) 16. മോണോ ആക്ട് (5 മിനിറ്റ് ) 17.കഥാപ്രസംഗം  (15 മിനിറ്റ് ) 18.പ്രസംഗം-മലയാളം (5 മിനിറ്റ് ) 19.പ്രസംഗം-ഇംഗ്ളീഷ് (5മിനിറ്റ്) 20. മിമിക്രി (5 മിനിറ്റ് ) 21.ഏകപാത്ര നാടകം (5 മിനിറ്റ് ) 22.ഭരതനാട്യം (10മിനിറ്റ് ) 23.മോഹിനിയാട്ടം (10 മിനിറ്റ് ) 24.കുച്ചിപ്പുടി (10 മിനിറ്റ് ) 25.നാടോടിനൃത്തം (5 മിനിറ്റ് ) 26.ചാക്യാർകൂത്ത് (20 മിനിറ്റ് ) 27.കഥകളി (15 മിനിറ്റ് ) 28.ഓട്ടൻ തുള്ളൽ (10മിനിറ്റ് ) 29.തബല (10മിനിറ്റ് ) 30.മൃദംഗം (10മിനിറ്റ് ) 31.ചെണ്ട (10മിനിറ്റ് )

HSS വിഭാഗം മത്സര ഇനങ്ങൾ

1.പെൻസിൽ ഡ്രോയിംഗ് (90 മിനിറ്റ് ) 2. ജലഛായം (90 മിനിറ്റ് ) 3.കാർട്ടൂൺ(90 മിനിറ്റ് ) 4.കഥാരചന-മലയാളം (90മിനിറ്റ് ) 5.കഥാരചന-ഇംഗ്ളീഷ് (90മിനിറ്റ്) 6.കവിതാരചന-മലയാളം (90 മിനിറ്റ് ) 7.കവിതാരചന-ഇംഗ്ളീഷ് (90,മിനിറ്റ്) 8.നാടകരചന-മലയാളം (90മിനിറ്റ്) 9.നാടകരചന-ഇംഗ്ളീഷ് (90 മിനിറ്റ്) 10. ശാസ്ത്രീയ സംഗീതം  (10 മിനിറ്റ് ) 11.ലളിതഗാനം(5 മിനിറ്റ് ) 12. നാടക ഗാനാലാപനം (5 മിനിറ്റ് ) 13. നാടൻപാട്ട് (5 മിനിറ്റ് ) 14.മാപ്പിളപ്പാട്ട് (5 മിനിറ്റ് ) 15. കവിതാ പാരായണം(5 മിനിറ്റ് ) 16. മോണോ ആക്ട് (5 മിനിറ്റ് ) 17.കഥാപ്രസംഗം (15 മിനിറ്റ് ) 18.പ്രസംഗം-മലയാളം (5 മിനിറ്റ് ) 19.പ്രസംഗം-ഇംഗ്ളീഷ്     (5മിനിറ്റ്) 20.മിമിക്രി (5 മിനിറ്റ് ) 21.ഏകപാത്ര നാടകം (5 മിനിറ്റ് ) 22.ഭരതനാട്യം (10 മിനിറ്റ് ) 23.മോഹിനിയാട്ടം (10 മിനിറ്റ് ) 24.കുച്ചിപ്പുടി (10 മിനിറ്റ് ) 25.നാടോടിനൃത്തം (5 മിനിറ്റ് ) 26.ചാക്യാർകൂത്ത് (20 മിനിറ്റ് ) 27.കഥകളി (15 മിനിറ്റ് ) 28. ഓട്ടൻ തുള്ളൽ (10 മിനിറ്റ് ) 29.തബല (10 മിനിറ്റ് ) 30.മൃദംഗം (10 മിനിറ്റ് ) 31.ചെണ്ട (10 മിനിറ്റ് )

(മിമിക്രി ,ഭരതനാട്യം. കുച്ചിപ്പുടി, ഓട്ടൻതുള്ളൽ, നാടോടി നൃത്തം ഇവയ്ക്ക് ആൺ,പെൺ വിഭാഗത്തിൽ മത്സരം ഉണ്ടായിരിക്കും)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...