Homeവിദ്യാഭ്യാസം /തൊഴിൽപ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു

പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു

Published on

spot_imgspot_img

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഓൺലൈൻ ആക്കുന്നു. എൻജിനീയറിങ് ഒഴികെയുള്ള പ്രവേശന പരീക്ഷകൾ ഈ വർഷം മുതൽ ഓൺലൈനാകും. എൻജിനീയറിങ്ങിൽ അടുത്ത വർഷമായിരിക്കും നടപ്പാക്കുക. ഇതു സംബന്ധിച്ച എൻ‌ട്രൻസ് കമ്മീഷണറുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ അംഗീകരിച്ചു.

എം.എസ്.സി നഴ്സസിങ്, ബി.ഫാം, ത്രിവത്സര – പഞ്ചവത്സര എൽ. എൽ. ബി, എൽ. എൽ എം എന്നീ പ്രവേശന പരീക്ഷകളാണ് ഈ വര്‍ഷം ഓണ്‍ലൈന്‍ ആകുന്നത്. വിജയിക്കുകയാണെങ്കില്‍, അടുത്ത വര്‍ഷം മുതല്‍ എൻജിനീറിങ് പരീക്ഷയിലും ഇത് നടപ്പിലാക്കും. 

നിര്‍ദേശം, ധനവകുപ്പ് കൂടി അംഗീകരിക്കേണ്ടതുണ്ട്. മുമ്പ് സാങ്കേതിക കാരണങ്ങളാൽ ധനവകുപ്പ് ഫയൽ മടക്കിയിരുന്നു. പരീക്ഷ ഓൺലൈൻ ആകുന്നത് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമാകും. സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാകും. ദേശിയ തലത്തിലുള്ള പല പരീക്ഷകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്.

ഓൺലൈൻ പരീക്ഷയിൽ ഉത്തരം എപ്പോൾ വേണമെങ്കിലും തിരുത്താം. പരീക്ഷ കഴിയുമ്പോൾത്തന്നെ സ്കോർ അറിയാനുമാകും. ഒ. എം. ആര്‍ പരീക്ഷകൾക്ക് ഇത് സാധ്യമല്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this