Wednesday, June 23, 2021

ഓപ്പറേഷൻ ജാവ അത്ര സിംപിളല്ല ?

സിനിമ

athma-online-sameer-pilakkal

സമീർ പിലാക്കൽ

അൽഫോൺസ് പുത്രന്റെ പ്രേമമെന്ന സിനിമയിൽ വിനയ് ഫോർട്ട് കോളേജ് ക്ലാസ് റൂമിൽ നർമത്തിൽ പറയുന്ന ജാവ സിംപിളും പവർഫുളുമാണ്. എന്നാൽ തരുൺ മൂർത്തി പറയുന്ന ഒപ്പേറഷൻ ജാവയെന്ന സിനിമയിലെ ജാവ പവർഫുളാണെങ്കിലും അതത്ര സിംപിളല്ല. അതിന് തീക്ഷ്ണമായ അനുഭവങ്ങളാൽ പൊള്ളിപ്പോയ മനുഷ്യരുടെയും ഇനിയുമറ്റം മുട്ടാത്ത അവരുടെ സ്വപ്നങ്ങളുടെയും ഉപേക്ഷിക്കപ്പെട്ടവരുടെ നിസ്സാഹയതയുടെയും കടുകട്ടിയുണ്ട്. മൂന്ന് തവണ കണ്ട് ദഹിച്ചാലും പൊട്ടാത്തത്ര കടും കട്ടി.
ഒരു മനുഷ്യായുസ്സിനെ പരീക്ഷണത്തിന് വെച്ചിരിക്കുന്ന ലബോറട്ടറി പീരിയഡാണ് ഇരുപത് മുതൽ ഇരുപത്ത് വയസ്സ് കാലം.സിനിമയിൽ പറഞ്ഞ ടെമ്പററി കാലം.ചിലരുടേത് ജീവിതം ലബോറട്ടറിയിൽ നിന്നിറങ്ങാൻ വർഷം വീണ്ടുമൊരുപാടെടുക്കും.

കഷ്ട്ടപ്പെട്ട് പഠിച്ച് ജോലിക്ക് വേണ്ടി നെട്ടോട്ടമോടുമ്പോൾ ഇത് വരെ പഠിച്ച ക്ലാസ് റൂമുകളും ഡിഗ്രികളും വീട്ടുകാരും നാട്ടുകാരും ഇന്റർവ്യൂ ബോർഡും മുഖത്ത് നോക്കി കൊഞ്ഞനം കുത്തി നോക്കുന്ന നോട്ടമുണ്ട്, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഇരുപത് വയസ്സ് മുതൽ ഇരുപത്തഞ്ചു വയസ്സുള്ളവരെ അവസ്ഥ നോക്കൂ… തുടർപഠനത്തിന് പോവേണ്ടവർ,ജോലിക്ക് പോവേണ്ടവർ ,ജോലി അന്വേഷിക്കേണ്ടവർ,സെറ്റിലാവേണ്ടവർ, അവരുടെ സ്വപ്നങ്ങളെല്ലാം കൊറോണയെന്ന ചുമരിനുള്ളിൽ ശ്വാസം മുട്ടി കിടക്കുന്നു, അത് അവരുടെ തെറ്റാണോ ?

പലപ്പോഴും അത് തന്നെയാണ് ? പലപ്പോഴും ജോലി കിട്ടാത്തത് ,കാര്യങ്ങൾ നേരാവണ്ണം നേരാവാത്തത് ഒന്നും അവരുടെ മാത്രം തെറ്റാവണമെന്നില്ല ,അതിന് ചുറ്റും ഒരുപാട് കാലവും കാരണങ്ങളുമുണ്ടാവും. ടെമ്പററി ഒരു കുറ്റമോ കുറവോ അല്ല ,അതൊരു നിസ്സഹയതായാണ്,ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ പരിശ്രമിക്കുന്നവന്റെ ഗതികേടാണ്. ഈ സിനിമ അത് പറയുന്നു. ജോലിയിൽ മാത്രമല്ല, ജീവിതത്തിൽ, സൗഹൃദത്തിൽ, ബന്ധങ്ങളിൽ, യാത്രകളിൽ ടെമ്പററിയാവുന്ന മനുഷ്യരുടെ വേദന അതി കഠിനമാണ്. ബ്ലോക്ക് ചെയ്യപ്പെട്ടവരെ വിജയിച്ചിട്ടുള്ളൂ എന്നോ ബ്ലോക്ക് ഒരു സാധ്യത ആണെന്നോ പറയുന്നില്ല, എന്നാൽ ബ്ലോക്ക് ഒരു അവസാനമല്ല.നമ്മളൊരു ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് നിക്കുമ്പോൾ എല്ലാ സിഗ്നലും പച്ചയായിട്ട് മുന്നോട്ട് പോവാൻ നമുക്ക് കഴിയില്ല, ചിലതൊക്കെ അവഗണിക്കേണ്ടി വരും. ഒപ്പേറഷൻ ജാവയിൽ സകല പുച്ഛഭാവങ്ങളെയും കുത്ത് വാക്കുകളെയും കളിയാക്കലുകളെയും ആന്റണി ജോര്ജും വിനയ് ദാസും അവഗണിച്ചു മുന്നോട്ട് പോവുന്ന പോലെ …
അവരായിരിക്കും സ്ഥിരപ്പെടാൻ ഏറ്റവും ആഗ്രഹിക്കുന്നതും അർഹിക്കുന്നതും … സ്നേഹം കൊണ്ട് ..ജീവിതം കൊണ്ട് ..availability കൊണ്ട് മുറിവേറ്റവരേ …അവസാന വിജയം നിങ്ങളുടേതായിരിക്കും.

സിനിമയിലെ മറ്റു കഥകളിലേക്ക് കടക്കുന്നില്ല , കടക്കണമെങ്കിൽ തന്നെ എത്ര കഥകൾ. .പ്രേമമെന്ന സിനിമയുടെ സെൻസർ കോപ്പി ചോർന്നത്, മോർഫ് ചെയ്ത വീട്ടമ്മയുടെ വീഡിയോ അപ്‌ലോഡ് ആയത്, പൈറസി യിലൂടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് , അവസാനത്തെ നേരിട്ടുള്ള പണം തട്ടലും കൊലപാതവും .
എല്ലാം തകർത്തത് ഒരുപാട് പേരുടെ സ്വപ്നങ്ങളാണ്. അവരുടെ പ്രതീക്ഷളാണ്. ഇപ്പോൾ നമുക്കിടയിൽ ജീവിക്കുന്ന ഒരുപാട് ആന്റണി ജോർജ്മാർക്കും വിനയദാസന്മാർക്കും ഈ സിനിമ ജീവിതത്തെ കുറച്ചും കൂടി പ്രത്യാശ്യയോടെയും വെളിച്ചത്തോടെയും കാണാൻ പ്രചോദനമാവുന്ന് വിശ്വസിക്കട്ടെ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ

കുന്നംകുളത്തങ്ങാടിയിലെ നാടക റിഹേഴ്സലുകളും സിനിമാചർച്ചകളും കടന്ന് സിനിമയിലെ ആൾക്കുട്ടങ്ങളിൽ ഒരാളായി മാറിയതു വരെയുള്ള യാത്രയെക്കുറിച്ച് നടൻ ഇർഷാദ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്… തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെ ആർ എസ്സ് പാർസൽ സർവീസിൽ...

‘കള’യിലെ കള നടീലുകൾ

ഡോ.സുനിത സൗപർണിക 'കള'യിലെ അച്ഛനെ കുറിച്ചാണ്. 'കള'യിലെ അച്ഛനെ ശ്രദ്ധിച്ചിരുന്നോ? പൂഴ്ത്തിവയ്പ്പുകളുടെ വൻസമ്പാദ്യമുള്ള ആ മനുഷ്യനെ? അയാളുടെ അലമാരയ്ക്കകം നോക്കിയിരുന്നോ? തനിയ്ക്കു മാത്രമായി കരുതിയ പണം, മദ്യം, ഓറഞ്ച്, കുരുമുളക്, തോക്ക്, ഒപ്പമുള്ളവരോടുള്ള സ്നേഹം. … ഇനി 'കള'യിലെ...

“ആർക്കറിയാം” – ഒരാസ്വാദനം.

സംഗീത ജയ മനസ്സിൽ പ്രത്യേകിച്ച് ഒരു ചലനവും അത്ഭുതവും ഉണ്ടാക്കാതെ പോയ ഒരു സാധാരണ സിനിമ. യാതൊരവകാശവാദവും ഉന്നയിക്കാതെ, സിമ്പിളായി കഥ പറഞ്ഞ ഒരു നിർദ്ദോഷ സിനിമ. എങ്കിലും, മനുഷ്യമനസ്സിന് എണ്ണിയാലൊടുങ്ങാത്ത അടരുകളുണ്ടെന്നും മനുഷ്യന്റെ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat