Homeവായനഓർമയിലെ നക്ഷത്രങ്ങൾ

ഓർമയിലെ നക്ഷത്രങ്ങൾ

Published on

spot_imgspot_img

വായന

സഹർ അഹമ്മദ്

പുസ്തകം : ഓർമയിലെ നക്ഷത്രങ്ങൾ
രചന: ഡോ. കെ.പ്രസീത
പ്രസാധകർ: പ്ലാവില ബുക്സ്
വില: 90 രൂപ
പേജ്: 64

കണ്ണൂർ പേരളശ്ശേരി എ.കെ.ജി. സ്മാരക ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഡോ. കെ. പ്രസീതയുടെ ആദ്യ കവിതാസമാഹാരമാണ് “ഓർമയിലെ നക്ഷത്രങ്ങൾ”. വ്യത്യസ്ത വിഷയത്തിലുള്ള 30 കവിതകളാണ് ഈ പുസ്തകത്തിൽ സമാഹാരിച്ചിട്ടുള്ളത്.

ormayile-nakshathrangal-athmaonline-cover

പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ഇങ്ങനെ അഭിപ്രായപ്പെടുന്നു.. “സമകാലിക ജീവിതത്തെ വിമർശനാത്മകമായി സമീപിക്കുകയും അനുഭവങ്ങളോട് സത്യസന്ധമായി പ്രതികരിക്കുകയും ചെയ്യുന്ന കവിയാണ് പ്രസീത. കെ. പുതുകവിത ആർജിച്ച ഭാഷാപരവും പ്രമേയപരവുമായ ഭാവുകത്വപരിസരത്തിൽ നിന്നു കൊണ്ട് ഏറെ സജീവമായ അക്ഷരപ്പെരുക്കങ്ങളായി തീർന്ന കവിതകളാണ് ഈ സമാഹാരത്തിൽ ഏറെയും മനുഷ്യവംശത്തിന്റെ അപരിഹാര്യമായ ദുഃഖങ്ങളും ബാക്കിയാവുന്ന നിലിവിളികളുമാണ് ഈ കവിയുടെ നിരന്തര ആധി. ആധുനിക നാഗരികതയോട് ഇടഞ്ഞ് പരാജിതരാവുന്ന നിസ്വരായ മനുഷ്യരും ജീവജാതികളും പ്രസീതയുടെ കവിതകളിൽ നിറയുന്നു. പുറത്താക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അനുഭവങ്ങൾ അക്ഷരങ്ങളാൽ ഇവിടെ ആവാഹിക്കപ്പെടുന്നുണ്ട്. മാഞ്ഞുപോകുന്ന ഗ്രാമീണവഴികളും വഴക്കങ്ങളും ഈ കവിതകളിൽ തെഴുത്തുനിൽക്കുന്നു. പോയകാലത്തിന്റെ നന്മകളും കൈവിട്ടു പോയ സ്വപ്നങ്ങളും തിരികെ ലഭിക്കാനുള്ള പ്രാർത്ഥനയാണ് ഈ കവിക്ക് കവിത.”

“വിളിപ്പുറത്തൊരു വാക്കുണ്ട്
വിതുമ്പി നിൽക്കുന്നു.
തിരിച്ചുപോരികെന്നാരോ വിളിച്ചെങ്കിലും
കടക്കൺ ചുവപ്പും
കളിക്കുറുമ്പുമായ്
പിണങ്ങിനിൽപ്പാണരികിലാണെങ്കിലും
മഷിക്കറുപ്പിലായ്
പടർന്നൊലിച്ചെന്റെ
മനംനനച്ചിടും
കവിതയാകുവാൻ
വിളിക്കയാണു ഞാൻ
തിരിച്ചുപോരുമോ..”

വാക്കിന്റെ കൂടുതേടി കവിതകളിലേക്ക് വാക്കുകളെ തിരിച്ചു വിളിക്കുന്ന കവിയേയാണ് ഈ വരികളിൽ നമുക്ക് വായിച്ചെടുക്കാനാവുക.

“ഒരിക്കലെങ്കിലും എനിക്ക് വളരണം
ഒരു കടുന്തുടി എന്നെ ഉണർത്തണം
കിളിപ്പാട്ടിനൊത്ത്
പാടണം തളരുവോളം
പലനിറങ്ങളിൽ മിഴിതെളിയണം
കിളിമൊഴികളാൽ അമ്മതൻ
മനം നിറയണം.
ഒരു ശലഭമായ് പുസ്തകത്താളിലുണരണം
മയിൽപ്പീലിപോലൊരു
പ്രതീക്ഷയാവണം.
ഒടുവിൽ
അമ്മയ്ക്കൊരു തണൽമരം
അച്ഛനൊരു ഊന്നുവടി
വരും ജന്മത്തിലെങ്കിലും.”

വരും ജന്മത്തിലെങ്കിലും അമ്മയ്ക്കൊരു തണൽമരവും അച്ഛനൊരു ഊന്നുവടിയാവൻ കൊതിക്കുന്ന എൻഡോസൾഫാൻ ബാധിച്ച ഒരു കുഞ്ഞിന്റെ നിറമാർന്ന സ്വപ്നങ്ങളാണ് ഈ വരികളിൽ നിറയെ..

“എടുത്തില്ല ഞാനൊന്നുമ്മേ നിങ്ങളുടെ
തെടുത്തില്ലയൊന്നുമ്മേ നേരിതാണേ
മാനിഷാദ പാടിയൊരാദികവിയെവിടെ
കാടിനെപ്പോറ്റും കറുത്ത ദൈവങ്ങളെവിടെ
സാന്ത്വനപ്പച്ചയായ് കാറ്റിനോടൊപ്പമെത്തുന്ന
നാട്ടുദൈവങ്ങളെവിടെ
സഹ്യപുത്രവിലാപമുയരുന്നു വീണ്ടും
മുളന്തണ്ട്മൂളുന്നുവനരോദനം
തരിക ഞങ്ങളുടെ തടിനിയെ
തരിക ഞങ്ങൾക്കു നീലവാനം..”

വിശന്നു വലഞ്ഞു ഇത്തരി ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് പുരോഗമന ജനത അടിച്ചു കൊന്ന അട്ടപ്പാടിയിലെ മധുവെന്ന മനുഷ്യന്റെ ചോദ്യങ്ങളെ കവി തന്നിലൂടെ വീണ്ടുമുയർത്തുന്നു. മനുഷ്യർ കൊള്ള ചെയ്ത അവരുടെ കാടിനെ, ആകാശത്തെ അവർക്ക് തന്നെ നൽകാൻ കവിതയിലൂടെ കവി ആവശ്യപ്പെടുന്നു.

“അസ്തിത്വത്തിന്റെ
അടയാളവും പേറി
വരിനിൽക്കുമ്പോൾ-
പേരുമാഞ്ഞ വാറോലകൾ
വേരു നഷ്ടപ്പെട്ടവനെ നോക്കി
കണ്ണുരുട്ടുന്നു.
രുചിയുടെ വകഭേദങ്ങൾ
തിരഞ്ഞ് തിരഞ്ഞ്
ദാരിദ്രന്റെ തൊണ്ടക്കുഴി
തകർക്കപ്പെടുമ്പോൾ
ആൾക്കൂട്ടത്തിന്റെ
ആരവങ്ങളിൽ
ഒരു നിലവിളി കൊല്ലപ്പെടുന്നു.”

അശാന്തിപർവങ്ങൾ എന്ന കവിത ഈ പുസ്തകത്തിലെ ഏറ്റവും മികച്ച കവിതകളിലൊന്നാണ്. ബീഫിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലയും നോട്ട് മാറ്റാനായി വരി നിന്ന കാലവും കത്വവയിലെ ആസിഫയുടെ കൊലപാതകവും വോട്ട് രേഖപ്പെടുത്തിയവരെ ചിത്രങ്ങളായി മാറ്റുന്ന ദൈവനീതിയും കവിതയിൽ കവി വരച്ചുകാട്ടുന്നു. അതിനാൽ തന്നെ ഈ കവിത ഇന്നിന്റെ രാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

പെൺ നിലവിളികളും പെണ്ണനുഭവങ്ങളും പാതി വിടർന്ന കുഞ്ഞുങ്ങളും ഗ്രാമകാഴ്ചകളും പ്രളയവും പ്രണയവും മഴയും ബാല്യകാല ഓർമകളും നഷ്ട ബോധങ്ങളും പുഴകളും വയൽ വരമ്പുകളും സഖാവ് പുഷ്പനും രോഹിത് വെമുലയുമൊക്കെ കവിതകളിൽ വിഷയങ്ങളായി കടന്നു വരുന്നുണ്ട്.

കവിതകൾ അവതരിപ്പിച്ച ഭാഷയും വിഷയങ്ങൾ പറയുമ്പോഴുള്ള കൈയൊതുക്കവും ഈ കവിയുടെ പ്രത്യേകതയാണ്. “ആത്മാനുരാഗിയാകാതെ ആത്മബോധമുള്ള മനുഷ്യനാവാനുള്ള സൗന്ദര്യാത്മക കലാപമാണ് പ്രസീതയുടെ കവിതകളിലുള്ള അകപ്പൊരുൾ” എന്ന് കൂടി ആമുഖത്തിൽ സോമൻ കടലൂർ പറഞ്ഞു വെക്കുന്നുണ്ട്.

വളരെ നല്ല വായനാനുഭവമാണ് “ഓർമയിലെ നക്ഷത്രങ്ങൾ” എന്ന പുസ്തകം ഈയുള്ളവന് സമ്മാനിച്ചത്. ഡോ. കെ. പ്രസീത എന്ന എഴുത്തുകാരിയിൽ നിന്ന് ഇനിയും മികച്ച രചനകൾ ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...