‘വന്ദിപ്പിൻ മാളോരെ’: ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനമെത്തി

ദുൽഖർ സൽമാനെ നായകനാക്കി ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’യിലെ ആദ്യ ഗാനമെത്തി. ‘വന്ദിപ്പിൻ മാളോരെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാദിർഷയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സോളോ എന്ന ബിജോയ് നമ്പ്യാർ ചിത്രത്തിനുശേഷം ദുൽഖർ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ. എന്റർടെയ്നർ ഴോണറിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ബിബിൻ ജോർജ്ജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെയാണ്. സംയുകത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. ഛായാഗ്രഹണം: സുജിത് വാസുദേവ്‌, എഡിറ്റിങ്: ജോൺ കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *