ottanakshathram-biju-lakshmanan-wp

ഒറ്റ നക്ഷത്രം

കവിത

ബിജു ലക്ഷ്മണൻ

മറ്റൊരു ലോകം നെയ്യുന്നവരാണ്
ഏകാകികൾ,
അവിടെ
കനൽചിന്തകളുടെ
കുന്നിൻമുകളിൽ
ബുദ്ധശിലകളായി
തപം ചെയ്യുന്നു…

താഴെ,
താഴ്വാരങ്ങളിലേക്ക് നോക്കൂ
മൗനങ്ങളിൽ നിന്നും
ഭ്രഷ്ടായവർ
പരിശുദ്ധ ജലത്തിൽ
തത്തികുളിക്കുന്നു
ബഹളങ്ങളാൽ
ഒരു പ്രാർത്ഥന തീർക്കുന്നു…

ഒറ്റപ്പെട്ട ദൈവം
ശ്രീകോവിലിലും
പള്ളി മിനാരങ്ങളിലും
ഭയപ്പെട്ടൊതുങ്ങുന്നു….

അപ്പോഴും ഇടിഞ്ഞ
കുന്നിൻ മുകളിലേക്ക്
കണ്ണും നട്ട്
രാവുകൾക്ക് കാവലിരിക്കുന്നു
ഒരു ഒറ്റ നക്ഷത്രം…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Advertisements

Leave a Reply

%d bloggers like this: